---
title: "#Liquor | മദ്യ വില്പന പ്രതികള്‍ പിടിയില്‍ "
english_title: "Liquor sale accused arrested at peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129285/liquor-sale-accused-arrested-at-peruvannamoozhi"
published_at: "2023-07-11T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ace32fdef55_1_madhyam.jpg"
keywords: []
---

# #Liquor | മദ്യ വില്പന പ്രതികള്‍ പിടിയില്‍ 

> **Lead Summary:** **പെരുവണ്ണാമൂഴി: **കൂവപൊയിലില്‍ പച്ചക്കറി കട നടത്തുന്ന ചാലില്‍ ലിഗേഷ്, ചക്കിട്ടപ്പാറ ടൗണ്‍ പരിസരത്ത് സ്ഥിരമായി മദ്യ വില്പന നടത്തുന്ന ചിറ്റടിക്കുന്നി രമേശന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

## Article Content

**പെരുവണ്ണാമൂഴി: **കൂവപൊയിലില്‍ പച്ചക്കറി കട നടത്തുന്ന ചാലില്‍ ലിഗേഷ്, ചക്കിട്ടപ്പാറ ടൗണ്‍ പരിസരത്ത് സ്ഥിരമായി മദ്യ വില്പന നടത്തുന്ന ചിറ്റടിക്കുന്നി രമേശന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ചാലില്‍ ലിഗേഷ് പച്ചക്കറി കടയില്‍ വെച്ച് നിരന്തരം മദ്യ വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഷോപ്പില്‍ വെച്ച് മദ്യം വില്‍പ്പന നടത്തുമ്പോഴാണ് പൊലീസ് പിടികൂടിയത്.

തുടര്‍ന്ന് പൊലീസ് പ്രതിയുടെ പച്ചക്കറിക്കട റെയ്ഡ് ചെയ്തു. വില്‍പ്പനയ്ക്കായി വെച്ച 6 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കസ്റ്റഡിയിലെടുത്തു.

ചിറ്റടിക്കുന്നി രമേശന്‍ ചക്കിട്ടപാറ ബസ്റ്റോപ്പിന് സമീപം വെച്ച് മദ്യം വില്‍ക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്. പ്രതി ഇതിനു മുമ്പും മദ്യം വിറ്റ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

പെരുവണ്ണാമൂഴി പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ ആര്‍.സി ബിജുവിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ പേരാമ്പ്ര കോടതി മുമ്പാകെ ഹാജരാക്കുകയും കോടതി ഉത്തരവുപ്രകാരം ഇരുവരെയും റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129285/liquor-sale-accused-arrested-at-peruvannamoozhi)