---
title: "#Chitalanmar | പേരാമ്പ്രയില്‍ ധനകോടി ചിറ്റ്‌സിലെ  ചിറ്റാളന്മാര്‍ നിയമ നടപടിയിലേക്ക് "
english_title: "Chitalanmar of Dhanakodi chits in Perambra to legal action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129304/chitalanmar-of-dhanakodi-chits-in-perambra-to-legal-action"
published_at: "2023-07-11T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acf22b97e40_1_nithi.jpg"
keywords: []
---

# #Chitalanmar | പേരാമ്പ്രയില്‍ ധനകോടി ചിറ്റ്‌സിലെ  ചിറ്റാളന്മാര്‍ നിയമ നടപടിയിലേക്ക് 

> **Lead Summary:** **പേരാമ്പ്ര** : ധനകോടി ചിറ്റ്‌സ് പേരാമ്പ്ര ബ്രാഞ്ചിന്റെ കീഴിലുള്ള ധനകോടി ചിറ്റാളന്മാരുടെ കണ്‍വന്‍ഷന്‍ പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ചു. കൂട്ടായ്മ പ്രസിഡന്റ് എ.കെ ഉമ്മര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മൊയ്തു രയരോത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര** : ധനകോടി ചിറ്റ്‌സ് പേരാമ്പ്ര ബ്രാഞ്ചിന്റെ കീഴിലുള്ള ധനകോടി ചിറ്റാളന്മാരുടെ കണ്‍വന്‍ഷന്‍ പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ചു. കൂട്ടായ്മ പ്രസിഡന്റ് എ.കെ ഉമ്മര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മൊയ്തു രയരോത്ത് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ശാഖ പൂട്ടിക്കിടക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ബ്രാഞ്ചിന്റെ കീഴിലുള്ള ചിറ്റാളന്മാര്‍ യോഗം ചേര്‍ന്ന് നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

നൂറിലധികം വരുന്ന ചിറ്റാളന്മാര്‍ കണ്‍സ്യൂമര്‍ കോടതിയിലും പൊലീസിലും പരാതി നല്‍കാനും കണ്‍വെന്‍ഷനില്‍ തീരുമാനമായി.

തട്ടിപ്പിനെ തുടര്‍ന്നു ബ്രാഞ്ചുകള്‍ മുഴുവന്‍ പൂട്ടി പൊലീസ് സീല്‍ ചെയ്തിരിക്കയാണ്. ഇതോടെ ചിട്ടി വിളിച്ചവര്‍ക്കും നിക്ഷേപിച്ചവര്‍ക്കും പണം കിട്ടിയില്ല.

തുടര്‍ന്നാണ് വിവിധ പൊലിസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയതും. അഡ്വ. മുഹമ്മദ് ബഷീര്‍ നിയമ വശങ്ങള്‍ വിശദീകരിച്ചു. ബാബു പേരാമ്പ്ര, ബാലകൃഷ്ണന്‍ നായര്‍, രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129304/chitalanmar-of-dhanakodi-chits-in-perambra-to-legal-action)