പേരാമ്പ്ര : മുംബൈ താജ്ഹോട്ടല്‍ ആക്രമിച്ച ഭീകരരെ തുരത്തുന്നതിനിടെ വീരമൃത്യുവരിച്ച സൈനികരുടെ സ്മരണ പുതുക്കാന്‍ ഭീകരാക്രമണത്തിന്റെ 18ാം വാര്‍ഷിക ദിനമായ ഇന്ന് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്മൃതി ദിനം ആചരിച്ചു.
ആചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന ഭീകരവിരുദ്ധ പ്രതിഞ്ജ, അനുസ്മരണ പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍എസ്എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍.
പിടിഎ പ്രസിഡണ്ട് സി.എച്ച് സനൂപ് അനുസ്മരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ആര് .ബി. കവിത അധ്യക്ഷനായി. ചടങ്ങില്‍ പ്രധാനധ്യാപകന് കെ.എം അബ്ദുള്ള , സ്റ്റാഫ് സെക്രട്ടറി, വി. അനില്‍ അനില്‍, കെ.പി മുരളി കൃഷ്ണദാസ്, പി.കെ. രവിത, ഷിജി ബാബു, ദിയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
ടി.പി. ഉദയന്‍, എം.ഒ. അജിത്ത്, പി.പി ജിനേഷ്, എന്‍.പി സൂരജ് , സമ്പിന് ബാബു, എം. വിഷ്ണു, പി.കെ. വിനില്‍, ഷാജുമോന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ജവാന് പുനത്തില്‍ അബ്ദുള്ള സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.ടി അല്‍ത്താഫ് നന്ദിയും പറഞ്ഞു.
Remembrance Day was celebrated at North Higher Secondary School