---
title: "#Death | ലോഡ്ജില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ "
english_title: "The young man hanged himself in the lodge at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129433/the-young-man-hanged-himself-in-the-lodge-at-perambra"
published_at: "2023-07-11T19:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad5e8e1f07b_1_avc.jpg"
keywords: []
---

# #Death | ലോഡ്ജില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ 

> **Lead Summary:** **പേരാമ്പ്ര : **പട്ടണത്തിലെ ലോഡ്ജില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചക്കിട്ടപ്പാറ പാറത്തറ മുക്ക് വെങ്ങളത്താട്ടില്‍ രവീന്ദ്രന്‍ നെയാണ് പട്ടണ മധ്യത്തിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**പേരാമ്പ്ര : **പട്ടണത്തിലെ ലോഡ്ജില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചക്കിട്ടപ്പാറ പാറത്തറ മുക്ക് വെങ്ങളത്താട്ടില്‍ രവീന്ദ്രന്‍ നെയാണ് പട്ടണ മധ്യത്തിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് കാലത്ത് 9.15 നാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. ഒരു വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് മുറി എടുക്കുന്നതെന്നും മറ്റു ചിലരും വരുമെന്നും മുറിയെടുക്കുന്ന സമയത്ത് പറഞ്ഞിരുന്നതായി ലോഡ്ജ് ജീവനക്കാരന്‍ പറഞ്ഞു.

ഇന്നലെ രാത്രി നാട്ടില്‍ വെച്ച് ചിലരുമായി വാക്കേറ്റമുണ്ടായതായി സഹോദരന്‍ പറഞ്ഞു. ഇന്ന് കാലത്ത് മുതല്‍ ഇയാളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഇവിടെ മുറിയെടുത്തതായി അറിഞ്ഞത്.

മുറി അകത്ത് നിന്ന് പുട്ടിയ നിലയിലായിരുന്നു. ലോഡ്ജിലെത്തിയ ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് വാതില്‍ ചവിട്ടിതുറന്നപ്പോള്‍ ഫാനിന്റെ ഹൂക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.

പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ കെ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ വീട്ടു വളപ്പില്‍ സംസ്‌ക്കരിക്കും. ഭാര്യ ഷൈല. മക്കള്‍ സ്‌നേഹ രവീന്ദ്രന്‍, ശരണ്‍ രവീന്ദ്രന്‍. മരുമകന്‍ സുഭാഷ് (മുക്കവല). സഹോദരങ്ങള്‍ കുഞ്ഞിരാമന്‍, മാളു, ദേവു, ബാലന്‍, ശങ്കരന്‍, രശ്മി, ബാവ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129433/the-young-man-hanged-himself-in-the-lodge-at-perambra)