---
title: "#streetight |തെരുവ് വിളക്കുകള്‍ കത്തുന്നില്ല; ഊരള്ളൂരില്‍ രാത്രിയില്‍ മദ്യ-മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടം "
english_title: "The street lights are not lit; Narcotic and drug mafias are on the prowl at night in Urallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129454/the-street-lights-are-not-lit-narcotic-and-drug-mafias-are-on-the-prowl-at-night-in-urallur"
published_at: "2023-07-11T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad713c03fc6_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #streetight |തെരുവ് വിളക്കുകള്‍ കത്തുന്നില്ല; ഊരള്ളൂരില്‍ രാത്രിയില്‍ മദ്യ-മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടം 

> **Lead Summary:** **അരിക്കുളം**: അരിക്കുളം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ഊരള്ളൂര്‍ ടൗണില്‍ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ കത്തുന്നില്ല.

## Article Content

**അരിക്കുളം**: അരിക്കുളം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ഊരള്ളൂര്‍ ടൗണില്‍ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ കത്തുന്നില്ല.

ഇത് കാരണം ടൗണ്‍ കേന്ദ്രികരിച്ച് രാത്രികാലങ്ങളില്‍ മദ്യ-മയക്കുമരുന്ന് മാഫിയകള്‍ വിലസുന്നു. പ്രദേശത്ത് രാത്രികാലങ്ങളില്‍ നടക്കാന്‍ പോലും ജനങ്ങള്‍ ഭയപ്പെടുകയാണ്.

ഇതിന് പരിഹാരം കണാന്‍ തെരുവ് വിളക്കുകള്‍ കത്തിച്ച് പ്രദേശത്ത് രാത്രികാലങ്ങളില്‍ പോലീസ്, എക്‌സെസ് പട്രോളിംഗ് കര്‍ശനമാക്കണമെന്നും രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ ഊരള്ളൂര്‍ മേഖല യോഗം ആവശ്യപ്പെട്ടു.

എസ് മുരളിധരന്‍ അദ്ധ്യക്ഷനായി. ശ്രീധരന്‍ കപ്പത്തൂര്‍, റിയാസ് ഊട്ടേരി, ടി.കെ ശശി, കെ.പി ഗിരിഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129454/the-street-lights-are-not-lit-narcotic-and-drug-mafias-are-on-the-prowl-at-night-in-urallur)