---
title: "#civilcode |ഏകസിവില്‍ കോഡിന്റെ പേരില്‍ സി.പി.എം സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു "
english_title: "CPM is trying to divide society in the name of single civil code"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129470/cpm-is-trying-to-divide-society-in-the-name-of-single-civil-code"
published_at: "2023-07-11T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad770d3fc3d_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #civilcode |ഏകസിവില്‍ കോഡിന്റെ പേരില്‍ സി.പി.എം സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു 

> **Lead Summary:** ** ഏക്കാട്ടൂര്‍: **ഏക സിവില്‍ കോഡിന്റെ പേരില്‍ സെമിനാറിലേക്ക് കേണ്‍ഗ്രസ്സിനെ ക്ഷണിക്കാതെ സി.പി.എം. സമൂഹത്തെ രണ്ട് തട്ടിലാക്കി ഭിന്നിക്കാന്‍ ശ്രമിക്കുകയാണെന്ന് ഏക്കാട്ടൂര്‍ ശാഖാ മുസ്ലീലീഗ് കമ്മറ്റി അഭിപ്രായപ്പെട്ടു.

## Article Content

** ഏക്കാട്ടൂര്‍: **ഏക സിവില്‍ കോഡിന്റെ പേരില്‍ സെമിനാറിലേക്ക് കേണ്‍ഗ്രസ്സിനെ ക്ഷണിക്കാതെ സി.പി.എം. സമൂഹത്തെ രണ്ട് തട്ടിലാക്കി ഭിന്നിക്കാന്‍ ശ്രമിക്കുകയാണെന്ന് ഏക്കാട്ടൂര്‍ ശാഖാ മുസ്ലീലീഗ് കമ്മറ്റി അഭിപ്രായപ്പെട്ടു.

'പ്രതാപങ്ങളുടെ നാട്ടില്‍ പ്രത്യാശയുടെ പതാക ' ഖാഇതെ മില്ലത്ത് സെന്റര്‍ ഫണ്ട് ശേഖരണം എക്കാട്ടൂരില്‍ പി.കെ. അഹമ്മദ്ഹാജിയില്‍നിന്ന് ഫണ്ട് സ്വീകരിച്ച് അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. മൗലവി നിര്‍വ്വഹിച്ചു.

സി.വി.റഊഫ് ഹാജി അദ്ധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ വടക്കയില്‍ മുഖ്യപ്രഭാഷണം നടത്തി.

കെ.എം.അബ്ദുസ്സലാം, അഷ്‌റഫ് പുതിയോട്ടില്‍, റഊഫ്ഒതയോത്ത്, സാഹിര്‍ കേളോത്ത്, ഫൈസല്‍ മക്കാട്ട്, എം.കെ. സിറാജ്, ബഷീര്‍രയരോത്ത്, നജ്‌നകേളോത്ത്, അന്‍സിന കുഴിച്ചാലില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129470/cpm-is-trying-to-divide-society-in-the-name-of-single-civil-code)