---
title: "#sevatrust |ആലക്കാട്ട് നാരായണന്‍ നായര്‍ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ പരിശോധന "
english_title: "Medical examination under the auspices of Alakat Narayanan Nair Seva Trust"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129489/medical-examination-under-the-auspices-of-alakat-narayanan-nair-seva-trust"
published_at: "2023-07-11T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad871732fed_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #sevatrust |ആലക്കാട്ട് നാരായണന്‍ നായര്‍ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ പരിശോധന 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആലക്കാട്ട് നാരായണന്‍ നായര്‍ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സേവാ കേന്ദ്രത്തില്‍ സൗജന്യ ഷുഗര്‍, പ്രഷര്‍, പരിശോധനകള്‍ ആരംഭിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആലക്കാട്ട് നാരായണന്‍ നായര്‍ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സേവാ കേന്ദ്രത്തില്‍ സൗജന്യ ഷുഗര്‍, പ്രഷര്‍, പരിശോധനകള്‍ ആരംഭിച്ചു.

ചെറുവണ്ണൂര്‍ ഓഫീസില്‍ നടന്ന ഉദ്ഘാന പരിപാടി ചെറുവണ്ണൂരിലെ ജനകിയ ഡോക്ടര്‍ ഡോക്ടര്‍ കെ. ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

സര്‍വ്വസാധാരണയായ ഷുഗറും പ്രഷറും സൗജന്യമായി പരിശോധിക്കാന്‍ ട്രസ്റ്റിന്റെ തിരുമാനം ശ്ലാഘനിയമാണെന്ന് ഡോക്ടര്‍ ആലിക്കുട്ടി അഭിപ്രായപ്പെട്ടു. ട്രസ്റ്റ് ചെയര്‍മാന്‍ എം.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.

ട്രസ്റ്റ് സെക്രട്ടറി കെ.കെ രജീഷ്, ടി.എം ഹരിദാസ,് എം പ്രകാശന്‍, കെ.ടി. വിനോദന്‍, ഏ.കെ രാമചന്ദ്രന്‍, പറമ്പത്ത് നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129489/medical-examination-under-the-auspices-of-alakat-narayanan-nair-seva-trust)