---
title: "#kerala state servicepensioners union |ക്ഷാമബത്ത ഒറ്റ ഗഡുവായി അനുവദിക്കണമെന്ന് "
english_title: "Kshaambata should be allowed in one installment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129506/kshaambata-should-be-allowed-in-one-installment"
published_at: "2023-07-11T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad8ebcb60ae_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #kerala state servicepensioners union |ക്ഷാമബത്ത ഒറ്റ ഗഡുവായി അനുവദിക്കണമെന്ന് 

> **Lead Summary:** **പേരാമ്പ്ര: **കുടിശ്ശികയായ ക്ഷാമബത്തയും പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ഒറ്റ ഗഡുവായി അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചങ്ങരോത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **കുടിശ്ശികയായ ക്ഷാമബത്തയും പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ഒറ്റ ഗഡുവായി അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചങ്ങരോത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ചങ്ങരോത്ത് പെന്‍ഷന്‍ ഭവനില്‍ വി. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.വി രാഘവന്‍ ഉദ്ഘാടനം ചെയ്തു.

75 വയസ്സ് തികഞ്ഞ അംഗത്തെ ജില്ലാ കമ്മിറ്റിയംഗം എം.കെ. കുഞ്ഞനന്തന്‍ ആദരിച്ചു. പുതിയ അംഗങ്ങളെ ബ്ലോക്ക് പ്രസിഡണ്ട് പി.എ. ജോര്‍ജ് സ്വീകരിച്ചു.

ബ്ലോക്ക് സെക്രട്ടറി പി.രവീന്ദ്രന്‍ കൈത്താങ്ങ് വിതരണം നടത്തി. എന്‍ ചന്ദ്രന്‍, ടി.ടി. കുഞ്ഞമ്മദ്, ടി.ടി.കെ. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. കെ വിജയന്‍ സ്വാഗതവും എന്‍ ജയശീലന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129506/kshaambata-should-be-allowed-in-one-installment)