---
title: "#winners | യൂത്ത് കോണ്‍ഗ്രസ് ആവള മേഖല കമ്മറ്റി ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "Youth Congress Avala Region Committee felicitated the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129565/youth-congress-avala-region-committee-felicitated-the-top-winners"
published_at: "2023-07-12T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae36053151a_1_avalaano.jpg"
keywords: []
---

# #winners | യൂത്ത് കോണ്‍ഗ്രസ് ആവള മേഖല കമ്മറ്റി ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:** ** ആവള : **യൂത്ത് കോണ്‍ഗ്രസ് ആവള മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

** ആവള : **യൂത്ത് കോണ്‍ഗ്രസ് ആവള മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍.ടി ഷിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി ആവള അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് മേപ്പയ്യൂര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.പി രാമചന്ദ്രന്‍, മഹിളാ കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നളിനി നല്ലൂര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് മുഖ്യ അതിഥിയായി.

എ.കെ ഉമ്മര്‍, ആര്‍.പി ഷോഭിഷ്, വിജയന്‍ ആവള, ജെസ്മിന മജീദ്, കിഷോര്‍ കാന്ത് മുയിപ്പോത്ത്, ഫൈസല്‍ പാലിശ്ശേരി, പ്രദീപ് കുമാര്‍, എ ബാലകൃഷ്ണന്‍, ശ്രീഷണേഷ്, കെ.പി ജഗന്നാഥന്‍, ഷൈനി പ്രകാശ് ആവള, സുജീഷ് നെല്ലൂര്‍, ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129565/youth-congress-avala-region-committee-felicitated-the-top-winners)