---
title: "#arrest | എംഡിഎംഎയുമായി അരിക്കുളം സ്വദേശിയായ യുവാവ് പിടിയില്‍"
english_title: "Arikulam native youth arrested with #MDMA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129757/arikulam-native-youth-arrested-with-mdma"
published_at: "2023-07-12T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aec8f9b3e18_0000000_NEW_BIRTHDAY.jpg"
keywords: []
---

# #arrest | എംഡിഎംഎയുമായി അരിക്കുളം സ്വദേശിയായ യുവാവ് പിടിയില്‍

> **Lead Summary:** ** കൊയിലാണ്ടി:** എംഡിഎംഎയുമായി യുവാവ് പിടിയില്‍. അരിക്കുളം ചെടപ്പള്ളി മീത്തല്‍ വിനോദ് ആണ് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്.

## Article Content

** കൊയിലാണ്ടി:** എംഡിഎംഎയുമായി യുവാവ് പിടിയില്‍. അരിക്കുളം ചെടപ്പള്ളി മീത്തല്‍ വിനോദ് ആണ് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്.

1.18 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. വിനോദ് സഞ്ചരിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. KL56V7175 നമ്പര്‍ ഓട്ടോയാണ് കസ്റ്റഡിയിലെടുത്തത്.

കൊയിലാണ്ടി ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്ത് വെച്ചാണ് വിനോദ് പിടിയിലായത്. കൊയിലാണ്ടി എസ്.ഐ അനീഷ് വി, സീനിയര്‍ സിപിഒ ബിന്ദു, സിപിഒ രാഗേഷ്, ഡ്രൈവര്‍ സിപിഒ ഗംഗേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129757/arikulam-native-youth-arrested-with-mdma)