---
title: "#accident | ഉള്ള്യേരി കന്നൂരില്‍ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം "
english_title: "Mini lorry and car collide in Ullyeri Kannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129767/mini-lorry-and-car-collide-in-ullyeri-kannur"
published_at: "2023-07-12T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aed3b25d43c_0000000_NEW_BIRTHDAY.jpg"
keywords: []
---

# #accident | ഉള്ള്യേരി കന്നൂരില്‍ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** ** ഉള്ള്യേരി:** കന്നൂരില്‍ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം നാല് മണിയോടെ കൂടിയാണ് കന്നൂര്‍ ടൗണിനു സമീപത്തുള്ള വളവില്‍ ഉള്ളിയേരി ഭാഗത്തേക്ക് പോകുന്ന കാറും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

## Article Content

** ഉള്ള്യേരി:** കന്നൂരില്‍ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം നാല് മണിയോടെ കൂടിയാണ് കന്നൂര്‍ ടൗണിനു സമീപത്തുള്ള വളവില്‍ ഉള്ളിയേരി ഭാഗത്തേക്ക് പോകുന്ന കാറും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

കാറിന്റെയും മിനിലോറിയുടെയും മുന്‍ഭാഗം പൂര്‍ണമായി തകരുകയും ചെയ്തു. കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷ സേന ഏത്തി ക്രെയിന്‍ ഉപയോഗിച്ചാണ് കാറും ലോറിയും മാറ്റിയത്.

റോഡില്‍ പരന്ന ഓയില്‍ വെള്ളമൊഴിച്ചാണ് നീക്കം ചെയ്തത്. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. പോലീസ് സ്ഥലത്തുണ്ടായിരുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ ശരത് പി.കെയുടെ നേതൃത്വത്തില്‍ Gr:ASTO മജീദ്, ഫയര്‍&റസ്‌ക്യു ഓഫീസര്‍മാരായ നിധിപ്രസാദ് ഇ.എം, അരുണ്‍ എസ്, സിജിത്ത് സി, സജിത്ത് പി.കെ, ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129767/mini-lorry-and-car-collide-in-ullyeri-kannur)