---
title: "#SEEP| സീപ് പദ്ധതിയുടെ പ്രവര്‍ത്തന രൂപരേഖ പ്രകാശനം ചെയ്തു "
english_title: "The working outline of the SEEP project was released at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129864/the-working-outline-of-the-seep-project-was-released-at-perambra"
published_at: "2023-07-13T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af8b77c7796_1_a9.jpg"
keywords: []
---

# #SEEP| സീപ് പദ്ധതിയുടെ പ്രവര്‍ത്തന രൂപരേഖ പ്രകാശനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണമായി ഉപജില്ല വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി , (സീപ്) യുടെ മാര്‍ഗരേഖ പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര: **വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണമായി ഉപജില്ല വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി , (സീപ്) യുടെ മാര്‍ഗരേഖ പ്രകാശനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

ഓരോ വിദ്യാലയത്തിലും നിര്‍ബന്ധമായും നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖയാണ് നല്‍കിയത്. പേരാമ്പ്ര സബ് ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് രൂപം നല്‍കിയത്.

ബൗദികം, വൈകാരികം, ആരോഗ്യം, കായികം, സര്‍ഗാത്മകം തുടങ്ങിയ മേഖലയില്‍ ഊന്നിയാണ് സീപ് പദ്ധതി നടപ്പാക്കുക. ഹെഡ് മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍മാരായ പി. രാമചന്ദ്രന്‍, കെ.വി. പ്രമോദ് എന്നിവര്‍ കോപ്പി ഏറ്റുവാങ്ങി.

ബിപിസി വി.പി. നിത, സീപ് ഉപസമിതി കണ്‍വീനര്‍മാരായ പി.എം. രഘുനാഥ്, വി.എം അഷറഫ്, കെ സജീവന്‍, കെ സജീഷ്, പി.എന്‍.കെ ആദര്‍ശ്, സാലിം, കെ.ടി.കെ. കിഷോര്‍ കുമാര്‍, നൗഷാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129864/the-working-outline-of-the-seep-project-was-released-at-perambra)