---
title: "#Vacancy | സൈക്കോളജി അപ്രന്റിസ് ഒഴിവ് "
english_title: "Perambra CKGM Govt. College Psychology Apprentice Vacancy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129893/perambra-ckgm-govt-college-psychology-apprentice-vacancy"
published_at: "2023-07-13T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af992145317_1_job.jpg"
keywords: []
---

# #Vacancy | സൈക്കോളജി അപ്രന്റിസ് ഒഴിവ് 

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്ര സികെജിഎം ഗവ. കോളെജിലെ 'ജീവനി - വിദ്യാര്‍ത്ഥികളുടെ ക്ഷേമ കേന്ദ്രം' സെന്ററിലേക്ക് സൈക്കോളജി അപ്രന്റിസിനെ ആവശ്യമുണ്ട്.

## Article Content

** പേരാമ്പ്ര : **പേരാമ്പ്ര സികെജിഎം ഗവ. കോളെജിലെ 'ജീവനി - വിദ്യാര്‍ത്ഥികളുടെ ക്ഷേമ കേന്ദ്രം' സെന്ററിലേക്ക് സൈക്കോളജി അപ്രന്റിസിനെ ആവശ്യമുണ്ട്.

റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി കോളെജില്‍ വെച്ച് ജൂലൈ 18 ന് രാവിലെ 11.00 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവര്‍ത്തി പരിചയം അഭിലഷണീയ യോഗ്യതയാണ്.

സൈക്കോളജി അപ്രന്റിസായി നിയമിക്കപ്പെടുന്നവര്‍ക്ക് ഗവ. കോളേജ് കൊയിലാണ്ടി, ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് & സയന്‍സ് കോളേജ് കൊയിലാണ്ടി എന്നീ കോളേജുകളിലെ ജീവനി സെന്ററുകളുടെ അധിക ചുമതലയും ഉണ്ടായിരിക്കുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129893/perambra-ckgm-govt-college-psychology-apprentice-vacancy)