---
title: "#maths | ഗണിത ശില്‍പശാല സംഘടിപ്പിച്ചു "
english_title: "Organized math workshop at mattanod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129975/organized-math-workshop-at-mattanod"
published_at: "2023-07-13T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afdacb44d86_1_mattanodd.jpg"
keywords: []
---

# #maths | ഗണിത ശില്‍പശാല സംഘടിപ്പിച്ചു 

> **Lead Summary:** ** കായണ്ണ: **വിദ്യാര്‍ത്ഥികളില്‍ ഗണിതം ലളിതമാക്കാന്‍ മാട്ടനോട് എയുപി സ്‌കൂളില്‍ ഗണിത ശില്‍പശാല സംഘടിപ്പിച്ചു.

## Article Content

** കായണ്ണ: **വിദ്യാര്‍ത്ഥികളില്‍ ഗണിതം ലളിതമാക്കാന്‍ മാട്ടനോട് എയുപി സ്‌കൂളില്‍ ഗണിത ശില്‍പശാല സംഘടിപ്പിച്ചു.

ജ്യോമട്രിക്കല്‍ വിദഗ്ദന്‍ സഹദേവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ കെ. സജീവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

സി.പി. ലിഷ, കെ. ശ്രീകല, പി അജ്ഞന, എം.കെ ബാലന്‍, വി.കെ ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

രാമാനുജന്‍ ഗണിത ക്ലബ് കണ്‍വീനര്‍ രസിന്‍ മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ റിഫാ ഫാത്തിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129975/organized-math-workshop-at-mattanod)