---
title: "മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം "
english_title: "Malabar Devaswom Employees Union (CITU) District Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130066/malabar-devaswom-employees-union-citu-district-conference"
published_at: "2023-07-13T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0266884c34_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം 

> **Lead Summary:** **പേരാമ്പ്ര: **മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കോഴിക്കോട് ജില്ലാ സമ്മേളനം ജൂലായ് 15ന് ശനിയാഴ്ച പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി ഹാളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കോഴിക്കോട് ജില്ലാ സമ്മേളനം ജൂലായ് 15ന് ശനിയാഴ്ച പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി ഹാളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ 11 ഏരിയാ സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 175 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സിഐടിയു കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സിഐടിയു ജില്ലാസെക്രട്ടറി എം. ഗിരീഷ്, യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എ.കെ. പത്മനാഭന്‍, സംസ്ഥാന ജന. സെക്രട്ടറി കെ.ടി. അനില്‍കുമാര്‍ മുതലായ ജില്ലാ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

സ്വാഗതസംഘം ജന. കണ്‍വീനര്‍ ശശികുമാര്‍ പേരാമ്പ്ര, ജില്ല സെക്രട്ടറിമാരായ എം. പ്രദീപന്‍, എന്‍.കെ. സുജേഷ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130066/malabar-devaswom-employees-union-citu-district-conference)