പേരാമ്പ്ര: കടിയങ്ങാട് യൂത്ത് ലീഗ് പ്രവര്ത്തകന് ഇല്ലത്ത് മീത്തല്‍ മുഹമ്മദലി ലീഗില്‍ നിന്നും രാജിവെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നു.
സി.പി.ഐ.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം എം വിശ്വന് പാര്‍ട്ടി പതാക നല്കി സ്വീകരിച്ചു. പന്തിരിക്കര ലോക്കല്‍ സെക്രട്ടറി പി.എം കുമാരന്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ.കെ സദാനന്ദന്, കെ സാബു, വി.എം ബാബു, ശോഭ അജയ് കുമാര്‍, ടി.എം ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
അടുത്ത കാലത്തായി യൂത്ത് ലീഗ് ഭാരവാഹികള്‍ ഉള്‍പ്പെടെ രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു.
Katiyangad resigned from the Muslim League and joined the CPI (M)