---
title: "#UDF | പേരാമ്പ്ര മാലിന്യ സംഭരണ കേന്ദ്രത്തിലെ തീപ്പിടുത്തം അന്വേഷണം ഊര്‍ജിതമാക്കണം; യുഡിഎഫ് "
english_title: "Perambra waste storage facility fire to be investigated; UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130171/perambra-waste-storage-facility-fire-to-be-investigated-udf"
published_at: "2023-07-14T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0e7f467500_1_udf.jpg"
keywords: []
---

# #UDF | പേരാമ്പ്ര മാലിന്യ സംഭരണ കേന്ദ്രത്തിലെ തീപ്പിടുത്തം അന്വേഷണം ഊര്‍ജിതമാക്കണം; യുഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര: **യുഡിഎഫ് സമര പ്രഖ്യാപന പൊതുയോഗം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **യുഡിഎഫ് സമര പ്രഖ്യാപന പൊതുയോഗം സംഘടിപ്പിച്ചു.

കഴിഞ്ഞ ജൂണ്‍ 13 ന് പേരാമ്പ്ര മാലിന്യ സംഭരണ കേന്ദ്രത്തിലെ തീപ്പിടുത്തത്തെപ്പറ്റി അന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റക്കാരെ കണ്ടെത്തണമെന്നും മാലിന്യ സംഭരണ കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നും യുഡിഎഫ് സമര പ്രഖ്യാപന പൊതുയോഗം ആവശ്യപ്പെട്ടു.

പൊതുയോഗം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മുഖ്യപ്രഭാഷണം നടത്തി.

പി.കെ. രാഗേഷ്, പി.എസ്. സുനില്‍കുമാര്‍, ഇ ഷാഹി, കെ.സി. രവീന്ദ്രന്‍, കെ.പി. റസാക്ക്, ആര്‍.കെ. രജീഷ് കുമാര്‍K ആര്‍.കെ. മുഹമ്മദ്, അര്‍ജുന്‍ കറ്റയാട്ട്, റെസ്മിന തങ്കേക്കണ്ടി, സല്‍മ നന്‍മനക്കണ്ടി, പി.കെ. റഹിം, സി.പി. ഹമീദ്, വി.പി. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130171/perambra-waste-storage-facility-fire-to-be-investigated-udf)