---
title: "#literature | സാര്‍വ ലൗകികമായ വികാരത്തെ സൃഷ്ടിക്കലാണ് കലകളുടെയും സാഹിത്യത്തിന്റെയും ലക്ഷ്യം; ആലങ്കോട് ലീലാകൃഷ്ണന്‍"
english_title: "The purpose of arts and literature is to create a universal feeling; Alankode Leelakrishnan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130198/the-purpose-of-arts-and-literature-is-to-create-a-universal-feeling-alankode-leelakrishnan"
published_at: "2023-07-14T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0f6f5c47a5_1_love.jpg"
keywords: []
---

# #literature | സാര്‍വ ലൗകികമായ വികാരത്തെ സൃഷ്ടിക്കലാണ് കലകളുടെയും സാഹിത്യത്തിന്റെയും ലക്ഷ്യം; ആലങ്കോട് ലീലാകൃഷ്ണന്‍

> **Lead Summary:** **പേരാമ്പ്ര:** സാര്‍വ ലൗകികമായ വികാരത്തെ സൃഷ്ടിക്കലാണ് കലകളുടെയും സാഹിത്യത്തിന്റെയും ലക്ഷ്യമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പേരാമ്പ്ര സബ്ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പേരാമ്പ്ര:** സാര്‍വ ലൗകികമായ വികാരത്തെ സൃഷ്ടിക്കലാണ് കലകളുടെയും സാഹിത്യത്തിന്റെയും ലക്ഷ്യമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പേരാമ്പ്ര സബ്ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല മനുഷ്യന്‍മാരാക്കുക എന്നതാണ് സാഹിത്യത്തിന്റെ ലക്ഷ്യമെന്നും കലയിലൂടെയും സാഹിത്യത്തിലൂടെയും വളരുന്നവര്‍ മറ്റുള്ളവരെ വേദനിപ്പിക്കുകയില്ലയെന്നും വൈവിധ്യങ്ങള്‍ വിളയുമ്പോള്‍ നാം വിശാലമായി വികസിക്കുകയും ഭാരതത്തിന്റെ പേരില്‍ ഒന്നാവുകയും ചെയ്യുന്നുവെന്നും ഒന്നായി നന്നാവാനും നന്നായി ഒന്നാവാനും രണ്ടും ഒരുമിച്ചു ചെയ്ത് ലക്ഷ്യത്തിലെത്താനും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.

കായണ്ണ ജിയുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു. വിദ്യാരംഗം പ്രവര്‍ത്തന കലണ്ടര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍. ബിനോയ് കുമാര്‍ പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍മാരായ പി. രാമചന്ദ്രന്‍, കെ.വി. പ്രമോദ് എന്നിവര്‍ കലണ്ടര്‍ ഏറ്റുവാങ്ങി.

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യത്യസ്ത സെഷനുകളായി ശില്പശാലകള്‍ക്ക് വിദ്യാരംഗം ജില്ലാ കോഡിനേറ്റര്‍ ബിജു കാവില്‍, സാഹിത്യകാരന്‍ മധുമോഹന്‍ കടത്തനാട്, റിജു ആവള എന്നിവര്‍ നേതൃത്വം നല്‍കി.

കായണ്ണ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. നാരായണന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.സി. ശരണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ.വി. ബിന്‍ഷ, പ്രധാനധ്യാപകന്‍ പി.പി. ആനന്ദന്‍, ബി.ബി. ബിനീഷ്, കെ. അരുണ്‍ കുമാര്‍, വി.കെ. സൗമ്യ, കെ. ബിന്ദു, കെ.കെ. ലസിത എന്നിവര്‍ സംസാരിച്ചു.

വിദ്യാരംഗം പേരാമ്പ്ര ഉപജില്ലാ കോഡിനേറ്റര്‍ വി.എം. അഷ്‌റഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ഇ.കെ. സുരേഷ് നന്ദിയും പറഞ്ഞു. എന്‍ഐഎംഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ എന്‍.പി.എ കബീര്‍ രചിച്ച വിദ്യാരംഗം സ്വാഗതഗാനത്തിന് ബിആര്‍സി ട്രയിനര്‍ ടി. ബിന്ദു സംഗീതം നല്‍കി.

ഭിന്നശേഷി പ്രതിഭ പി. ഹരിനന്ദ് കീബോര്‍ഡ് വായിച്ചപ്പോള്‍ സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. പെരവച്ചേരി എല്‍പി സ്‌കൂള്‍ അധ്യാപകന്‍ കെ. ലിനീഷ് കുമാര്‍ തബലയും വായിച്ച് വിദ്യാര്‍ത്ഥികള്‍ സ്വാഗതഗാനവും ആലപിച്ചു.

മാട്ടനോട് എയുപി സ്‌കൂള്‍ അധ്യാപിക രന്യ മനില്‍ നേതൃത്യം നല്‍കിയ നൃത്താവിഷ്‌കാരം കുട്ടികള്‍ അവതരിപ്പിച്ചു. ഉപജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് അധ്യാപകരും, വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130198/the-purpose-of-arts-and-literature-is-to-create-a-universal-feeling-alankode-leelakrishnan)