---
title: "#Satyagraham | കൃഷിഭവന് മുന്നില്‍ ഏകാംഗ സത്യാഗ്രഹം സംഘടിപ്പിച്ചു "
english_title: "Ekanga Satyagraham was organized in front of koorachund Krishi Bhavan "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130219/ekanga-satyagraham-was-organized-in-front-of-koorachund-krishi-bhavan"
published_at: "2023-07-14T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0fee04d80f_1_sathya3.jpg"
keywords: []
---

# #Satyagraham | കൃഷിഭവന് മുന്നില്‍ ഏകാംഗ സത്യാഗ്രഹം സംഘടിപ്പിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്: **നാളീകേരത്തിന്റെ വിലയിടിവ് മൂലം ജീവിതം കണ്ണീരിലാഴ്ത്തിയ കേരകര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ അധികൃതര്‍ സ്വീകരിക്കണ മെന്നാവശ്യപ്പെട്ട് ഏകാംഗ സത്യാഗ്രഹം സംഘടിപ്പിച്ചു.

## Article Content

**കൂരാച്ചുണ്ട്: **നാളീകേരത്തിന്റെ വിലയിടിവ് മൂലം ജീവിതം കണ്ണീരിലാഴ്ത്തിയ കേരകര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ അധികൃതര്‍ സ്വീകരിക്കണ മെന്നാവശ്യപ്പെട്ട് ഏകാംഗ സത്യാഗ്രഹം സംഘടിപ്പിച്ചു.

കൃഷി ഭവനുകള്‍ മുഖേന 40 രൂപ തറവില നിശ്ചയിച്ച് ഉരിച്ച നാളീകേരം സംഭരിക്കുക, തെങ്ങ് കൃഷിക്കാവശ്യമായ കുമ്മായം അടക്കമുള്ള ജൈവ വളം സൗജന്യമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ്  സൂപ്പി തെരുവത്ത് ആണ് കൂരാച്ചുണ്ട് കൃഷി ഭവനുമുന്നില്‍ സത്യാഗ്രഹം നടത്തിയത്.

കെഡിപി ജില്ല പ്രസിഡന്റ്  ജയരാജ് മൂടാടി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. വിജയന്‍ വെള്ളാംകോട്ട് അധ്യക്ഷത വഹിച്ചു. തോമസ് പരിയില്‍ നാളീകേരത്തിന് റീത്ത് സമര്‍പ്പണം നടത്തി.

കെഡിപി സംസ്ഥാന ഭാരവാഹി എന്‍.എ. സജീവ്, വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യുണിറ്റ് പ്രസിഡന്റ്  സണ്ണി പാരഡൈസ്, അഗസ്റ്റിന്‍ കാരക്കട, അശോകന്‍ കുറുങ്ങോട്ട്, രാജന്‍ വര്‍ക്കി, അമ്മദ് തെക്കെപച്ചോളത്ത് എന്നിവര്‍ സംസാരിച്ചു.

കുട്ടിഹസ്സന്‍ കൊടുവള്ളി സ്വാഗതം പറഞ്ഞ ചടങ്ങിന് ഐ.കെ. സതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130219/ekanga-satyagraham-was-organized-in-front-of-koorachund-krishi-bhavan)