പേരാമ്പ്ര: റോഡ് വികസന സ്ഥലമെടുപ്പ് വിവേചനപരമായി നടത്തുന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. നൊച്ചാട് മാവട്ടയില്‍ താഴെ സംഘടിപ്പിച്ച പൊതുയോഗ സ്ഥലത്ത് സംഘര്‍ഷം. ഏഴു പേര്‍ക്ക് പരുക്ക്.
ഇന്ന് വൈകീട്ട് ആറരയോടെ പൊതുയോഗം കഴിഞ്ഞ ഉടനെയായിരുന്നു പ്രശ്നം. സംഭവത്തില്‍ പരിക്കേറ്റ യു.ഡി.എഫ്. പ്രവര്‍ത്തകരെ ബാലുശ്ശേരി ഗവ. ആശുപത്രിയിലും സി.പി.എം. പ്രവര്‍ത്തകരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യു.ഡി.എഫ്. പ്രവര്‍ത്തകരായ എ.വി.ബാബു, ടി.യാസര്‍, വികാസ് മരുതോളി, പി.സി.ലിജാസ്, കെ.പി. ലിന്‍സി എന്നിവരും സി.പി.എം. പ്രവര്‍ത്തകരായ അര്ജുന്, റിജിത്ത് എന്നിവരുമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. പൊതുയോഗം നടത്തിയതിന്റെ പേരില്‍ സി.പി.എം. പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നുവെന്ന് യു.ഡി.എഫ്. നേതാക്കള്‍ ആരോപിച്ചു.
UDF-CPM clash in Nochchad mavatta; Seven people were injured