---
title: "#elephantfear |ആനയെ പേടിച്ച് ഉറക്കമില്ലാതെ മുതുകാട് നാലാം ബ്ലോക്ക് നിവാസികള്‍ "
english_title: "Residents of Mutukad 4th block sleepless due to fear of elephant"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130354/residents-of-mutukad-4th-block-sleepless-due-to-fear-of-elephant"
published_at: "2023-07-14T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b16c1eb215a_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #elephantfear |ആനയെ പേടിച്ച് ഉറക്കമില്ലാതെ മുതുകാട് നാലാം ബ്ലോക്ക് നിവാസികള്‍ 

> **Lead Summary:** **മുതുകാട്: **മുതുകാട് നാലാം ബ്ലോക്ക് ഭാഗങ്ങളില്‍ തുര്‍ച്ചയായി ആന ഇറങ്ങുന്നത് ജനങ്ങളില്‍ ഭീതി പരത്തുകയാണ്.

## Article Content

**മുതുകാട്: **മുതുകാട് നാലാം ബ്ലോക്ക് ഭാഗങ്ങളില്‍ തുര്‍ച്ചയായി ആന ഇറങ്ങുന്നത് ജനങ്ങളില്‍ ഭീതി പരത്തുകയാണ്.

വനാതിര്‍ത്തിയോടു ചേര്‍ന്നതും ഒറ്റപ്പെട്ടു താമസിക്കുന്ന വടക്കേ പറമ്പില്‍ തങ്കമ്മയുടെ വീടിനോടു ചേര്‍ന്ന ടോയ്‌ലറ്റ് പൂര്‍ണ്ണമായി തകര്‍ക്കുകയും റബര്‍ മരങ്ങളും വാഴയും വ്യാപകമായി നശിപ്പിക്കുകയും ചെയ്തു.

അടുക്കള തറയില്‍ ആന ചവിട്ടുകയും, പാത്രങ്ങള്‍ വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. പ്രായം ചെന്ന അമ്മയും, അപകടത്തില്‍ പരുക്കു പറ്റി ചികിത്സയിലുള്ള മകനും മാത്രമാണ് ഇവിടെയുള്ളത്.

തുടര്‍ച്ചയായി ആന ഇറങ്ങുന്നത് രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഇവിടെ നിന്നും മാറ്റി താമസിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

വനാതിര്‍ത്തിയോടു ചേര്‍ന്ന റോഡിലേക്കുള്ള കാടുകള്‍ വെട്ടിമാറ്റുന്നതിന് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് നടപടി സ്വീകരിക്കണം. ആനയെ ഓടിക്കുന്നതിന് പയ്യാനിക്കോട്ട വന സംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള ദ്രുതകര്‍മ്മസേനയും, വാഹനമുണ്ടെങ്കില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തിച്ചേരുന്നുണ്ട്.

നിരന്തരമായി ആന ഇറങ്ങുന്നതിനാല്‍ നിലവിലെ ഫെന്‍സിംഗ് പ്രവര്‍ത്തനം കാര്യക്ഷമല്ല

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130354/residents-of-mutukad-4th-block-sleepless-due-to-fear-of-elephant)