---
title: "പൊതു വിദ്യാലയങ്ങള്‍ പരിപോഷിക്കപ്പെടണം; കെ മുരളീധരന്‍ എംപി "
english_title: "Public schools should be fostered; K Muralidharan MP at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130548/public-schools-should-be-fostered-k-muralidharan-mp-at-avala"
published_at: "2023-07-15T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2689d6e311_1_adaram.jpg"
keywords: []
---

# പൊതു വിദ്യാലയങ്ങള്‍ പരിപോഷിക്കപ്പെടണം; കെ മുരളീധരന്‍ എംപി 

> **Lead Summary:** **ആവള: **പൊതു വിദ്യാലയങ്ങള്‍ പരിപോഷിക്കപ്പെടണമെന്ന് കെ മുരളീധരന്‍ എംപി അഭിപ്രായപ്പെട്ടു.

## Article Content

**ആവള: **പൊതു വിദ്യാലയങ്ങള്‍ പരിപോഷിക്കപ്പെടണമെന്ന് കെ മുരളീധരന്‍ എംപി അഭിപ്രായപ്പെട്ടു.

നാടിന്റെ സമഗ്രമായ വികസനത്തിന് പൊതുവിദ്യാലയങ്ങള്‍ക്ക് വലിയ പങ്കുവയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആവള കുട്ടോത്ത് ഗവണ്‍മെന്റ്  ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആദരം 2023 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ കെ മുരളീധരന്‍ എംപി വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ടി.എം ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ആദില നിബ്രാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം ബിജിഷ, പി മോനിഷ, പ്രധാനധ്യാപിക കെ.വി സലീന, പി ഉണ്ണികൃഷ്ണന്‍, ബാബു പയ്യെത്ത്, ഇ പ്രദീപ്കുമാര്‍, മമ്മു ഒലിപ്പില്‍, അപ്പുക്കുട്ടി കൊറ്റോത്ത്, പ്രമോദ് ദാസ് എന്‍, വി.കെ പ്രദീപന്‍, കെ സിന്ധു, പി അഭിനാഷ്, മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു.

പിടിഎ പ്രസിഡന്റ്  ആംസിസ് മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം ബിന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130548/public-schools-should-be-fostered-k-muralidharan-mp-at-avala)