---
title: "#rotaryclub | കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു "
english_title: "#Calicut City #Rotary Club has appointed new #office bearers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130591/calicut-city-rotary-club-has-appointed-new-office-bearers"
published_at: "2023-07-15T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2902f431cc_1_chumathala.jpg"
keywords: []
---

# #rotaryclub | കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു 

> **Lead Summary:** **കോഴിക്കോട്: **കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ്ബിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വെച്ചു നടന്നു.

## Article Content

**കോഴിക്കോട്: **കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ്ബിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വെച്ചു നടന്നു.

പി.ഇ സുകുമാര്‍ പ്രസിഡന്റും, അഡ്വ. രതീഷ്‌ലാല്‍ സെക്രട്ടറിയും, സി.എം പ്രദീപിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. പി.കെ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ പ്രൊവൈസ് ചാന്‍സലര്‍ ഡോ. പി. മോഹനന്‍ മുഖ്യ അതിഥിയായി.

പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ശ്രീധരന്‍ നമ്പ്യാര്‍, ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ സി.എം ഉദയഭാനു, അസിസ്റ്റന്റ്  ഗവര്‍ണര്‍ അഡ്വ. അച്യുതന്‍, മുന്‍സെക്രട്ടറി അഷ്റഫ്ഖാന്‍, കെ മണികണ്ഠന്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത് ബാബു, ജോസ് കണ്ടോത്, രഞ്ജീവ് കുറുപ്പ്, പികെ സവീഷ് എന്നിവര്‍ സംസാരിച്ചു.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തയ്യില്‍ മെഷീന്‍ വിതരണം ചെയ്തു. കൂടാതെ സ്പര്‍ശം പാലിയേറ്റീവ് കെയര്‍ പുറക്കട്ടിരിക്ക് വീല്‍ചെയര്‍, കാപ്പാട് കനിവ് സ്‌നേഹതീരം വൃദ്ധസദനത്തിലേക്ക് പുതപ്പുകള്‍, ഗവണ്മെന്റ്  ചില്‍ഡ്രന്‍സ് ഹോമിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, കന്നൂര്‍ ഗവ. യൂപി സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്തു.

പുതിയ അംഗങ്ങള്‍ക്കുള്ള അംഗത്വം അസിസ്റ്റന്റ്  ഗവര്‍ണര്‍ അഡ്വ അച്യുതന്‍ നല്‍കി. മുന്‍ പ്രസിഡന്റ്  അഡ്വ. ജയപ്രശാന്ത് ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി അഡ്വ. രതീഷ് ലാല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130591/calicut-city-rotary-club-has-appointed-new-office-bearers)