---
title: "#malabardevaswam | മലബാര്‍ ദേവസ്വം നിയമ പരിഷ്‌കരണ ബില്‍ പാസാക്കുക "
english_title: "Pass the Malabar Devaswom Law Reform Bill"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130639/pass-the-malabar-devaswom-law-reform-bill"
published_at: "2023-07-15T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2b1168e29a_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #malabardevaswam | മലബാര്‍ ദേവസ്വം നിയമ പരിഷ്‌കരണ ബില്‍ പാസാക്കുക 

> **Lead Summary:** ** പേരാമ്പ്ര:** സമഗ്ര മലബാര്‍ ദേവസ്വം നിയമ പരിഷ്‌കരണ ബില്‍ ഈ വരുന്ന നിയമസഭ സമ്മേളനത്തില്‍ തന്നെ പാസാക്കണമെന്നും ജീവനക്കാരുടെ തടഞ്ഞുവച്ച ശബള പരിഷ്‌കരണം അപാകതകള്‍ പരിഹരിച്ച് അടിയന്തിരമായി നടപ്പിലാക്കണമെന്നും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ സമ്മേളനം പ്രമേയം വഴി ബദ്ധപെട്ടവരോട് ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര:** സമഗ്ര മലബാര്‍ ദേവസ്വം നിയമ പരിഷ്‌കരണ ബില്‍ ഈ വരുന്ന നിയമസഭ സമ്മേളനത്തില്‍ തന്നെ പാസാക്കണമെന്നും ജീവനക്കാരുടെ തടഞ്ഞുവച്ച ശബള പരിഷ്‌കരണം അപാകതകള്‍ പരിഹരിച്ച് അടിയന്തിരമായി നടപ്പിലാക്കണമെന്നും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ സമ്മേളനം പ്രമേയം വഴി ബദ്ധപെട്ടവരോട് ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യൂനിയന്‍ പ്രസിഡന്റ് ഒ.പി. സുധാകരന്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു.

സിഐടിയു ജില്ല പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ശശികുമാര്‍ പേരാമ്പ്ര പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. അനില്‍ കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കെ.ഇ സജീവന്‍ രക്തസാക്ഷി പ്രമേയവും എം. പ്രദീപന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ, , യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എ.കെ പത്മനാഭന്‍, സംസ്ഥാന സെക്രട്ടറി കെ.വി. ദാമോദരന്‍, എ.കെ ബാലന്‍, കെ വേണു, എ. ബവിത, കെ ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി ഒ.പി സുധാകരന്‍ പ്രസിഡന്റ്, കെ. ഹരിദാസന്‍, കെ.ഇ സജീവന്‍, ബവിത കെ, ശ്രീധരന്‍ എന്നിവര്‍ വൈ പ്രസിഡന്റെമാര്‍, ശശികുമാര്‍ പേരാമ്പ്ര ജനറല്‍ സെക്രട്ടറി, സെക്രട്ടറിമാരായി എം പ്രദീപന്‍, എം കൃഷ്ണദാസ്, ടി. വിവേകന്‍, എന്‍.കെ സുജേഷ്, സതി വരക്കല്‍ എന്നിവരും ഗോപേഷ് കാഞ്ഞിലശേരി, ട്രഷര്‍ ആയും സമ്മേളനം തെരഞ്ഞെടുത്തു.

സ്വാഗത സംഘം ചെയര്‍മാന്‍ ടി.കെ ലോഹിദാക്ഷന്‍ സ്വാഗതവും എന്‍.കെ സുജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130639/pass-the-malabar-devaswom-law-reform-bill)