---
title: "#accident |പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും അപകടം; ഓട്ടോയും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക് "
english_title: "Another accident on Perampara Bypass; Four injured in auto-car collision"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130659/another-accident-on-perampara-bypass-four-injured-in-auto-car-collision"
published_at: "2023-07-15T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2be025ad4a_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #accident |പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും അപകടം; ഓട്ടോയും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബൈപ്പാസ് റോഡില്‍ വാഹനാപകടം പതിവാകുന്നു. ഇന്ന് വൈകീട്ട് 5.30 ഓടെപൈതോത്ത് റോഡ് കവലയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബൈപ്പാസ് റോഡില്‍ വാഹനാപകടം പതിവാകുന്നു. ഇന്ന് വൈകീട്ട് 5.30 ഓടെപൈതോത്ത് റോഡ് കവലയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു.

കക്കാട് ഭാഗത്ത് നിന്ന് ബൈപ്പാസിലൂടെ വന്ന kl 18 z 2553 നമ്പര്‍ കാറും പേരാമ്പ്ര പൈതോത്ത് റോഡില്‍ പോകുന്ന kl 56 1271 നമ്പര്‍ ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഓട്ടോ യാത്രക്കാരായ പന്നിക്കോട്ടൂര്‍ തെക്കുപുറത്ത് രാഹുല്‍ (26), സോന (23), ദ്രൂവ് (രണ്ട്), പൂജ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവര്‍ പേരാമ്പ്ര ഇ.എം.എസ്. സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130659/another-accident-on-perampara-bypass-four-injured-in-auto-car-collision)