---
title: "#alif talent test |പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അലിഫ് ടാലന്റ് ടെസ്റ്റ് "
english_title: "ALIF Talent Test for students studying in public schools"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130753/alif-talent-test-for-students-studying-in-public-schools"
published_at: "2023-07-16T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b378773221f_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #alif talent test |പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അലിഫ് ടാലന്റ് ടെസ്റ്റ് 

> **Lead Summary:** **പേരാമ്പ്ര:** കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അറബിക് ടാലന്റ് ടെസ്റ്റ് പേരാമ്പ്ര ഉപജില്ലാ മത്സരം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അറബിക് ടാലന്റ് ടെസ്റ്റ് പേരാമ്പ്ര ഉപജില്ലാ മത്സരം സംഘടിപ്പിച്ചു.

സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം.ടി മുനീര്‍, കെ.കെ മുഹമ്മദലി, കെ.പി സമീര്‍, പി.ഐ സലാം , ആസിഫ് കൂത്താളി, കെ.എംനജീബ്, എം.റസാക്ക് എന്നിവര്‍ സംസാരിച്ചു.

വിജയികള്‍ എല്‍.പി തലം: ഫൈഹ മറിയം (കൂത്താളി എ.യു.പി സ്‌കൂള്‍), യു.പി തലം: നഫീസത്തുല്‍ മിസിരിയ(ജി.എച്ച്.എസ്എസ്, നടുവണ്ണൂര്‍) ഹൈസ്‌കൂള്‍തലം: നുഹ അബൂബക്കര്‍ (നൊച്ചാട് എച്ച്.എസ്.എസ് എസ് )

ഹയര്‍ സെക്കണ്ടറി തലം: ആദില്‍ ഇര്‍ഫാന്‍ (നൊച്ചാട് എച്ച്.എസ്.എസ്) എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130753/alif-talent-test-for-students-studying-in-public-schools)