---
title: "#nivedanam |അതിവിപുലമായ പരിശീലന കേന്ദ്രം വേണം; നിവേദനവുമായി ചക്കിട്ടപാറ പഞ്ചായത്ത് "
english_title: "An extensive training center is required; Chakkittapara Panchayat with petition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130793/an-extensive-training-center-is-required-chakkittapara-panchayat-with-petition"
published_at: "2023-07-16T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b390c62eb27_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #nivedanam |അതിവിപുലമായ പരിശീലന കേന്ദ്രം വേണം; നിവേദനവുമായി ചക്കിട്ടപാറ പഞ്ചായത്ത് 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറയിലെ കായിക താരങ്ങള്‍ക്ക് അതിവിപുലമായ പരിശീലന കേന്ദ്രം വേണമെന്ന ആവശ്യവുമായി പാര്‍ലമെന്റ് മെമ്പറും ഇന്ത്യന്‍ ഒളിംമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി ഉഷയ്ക്ക് നിവേദനം നല്‍കി.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറയിലെ കായിക താരങ്ങള്‍ക്ക് അതിവിപുലമായ പരിശീലന കേന്ദ്രം വേണമെന്ന ആവശ്യവുമായി പാര്‍ലമെന്റ് മെമ്പറും ഇന്ത്യന്‍ ഒളിംമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി ഉഷയ്ക്ക് നിവേദനം നല്‍കി.

ഇന്ത്യയുടെ കായിക ഭൂപടത്തില്‍ നിര്‍ണ്ണായക കായിക താരങ്ങളെ സമ്മാനിച്ച കിഴക്കന്‍ മലയോര ഗ്രാമമാണ് ചക്കിട്ടപാറ. രാജ്യത്തിന് വേണ്ടി ഒളിംമ്പിക്‌സ് മത്സരത്തില്‍ പങ്കെടുത്ത ജിന്‍സന്‍ ജോണ്‍സനും, നോഹ നിര്‍മ്മല്‍ ടോമും ഉള്‍പ്പെടെയുള്ളവരുടെ നാടാണ് ചക്കിട്ടപാറ.

അരനൂറ്റാണ്ടിനിടയില്‍ വ്യത്യസ്ത മേഖലയില്‍ രാഷ്ട്രത്തിന് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ അതിവിപുലമായ പരിശീലന കേന്ദ്രമില്ലാത്തത് കായിക മേഖലയുടെ വികസനത്തിന് തടസമായി നില്‍ക്കുന്നു.

സംസ്ഥാന ഗവണ്‍മെന്റിന്റ പരമാവധി സഹായങ്ങള്‍ ലഭ്യമാണെങ്കിലും വിപുലമായ സൗകര്യങ്ങള്‍ക്ക് കേന്ദ്ര സൗകര്യം ആവശ്യമാണ്.

ഈ സാഹചര്യത്തിലാണ് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിന്റെ നേതൃത്വത്തില്‍ ആരോഗ്യ / വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് പി.പി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130793/an-extensive-training-center-is-required-chakkittapara-panchayat-with-petition)