---
title: "#roadcollapsed |കോട്ടൂര്‍-പെരവച്ചേരി റോഡിലെ ഗെയില്‍ വാല്‍വ് സ്റ്റേഷന് സമീപത്ത് റോഡ് തകര്‍ന്നു "
english_title: "The road collapsed near Gail Valve station on the Kotur-Peravacheri road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/130939/the-road-collapsed-near-gail-valve-station-on-the-kotur-peravacheri-road"
published_at: "2023-07-16T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b40a7d0e3b2_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #roadcollapsed |കോട്ടൂര്‍-പെരവച്ചേരി റോഡിലെ ഗെയില്‍ വാല്‍വ് സ്റ്റേഷന് സമീപത്ത് റോഡ് തകര്‍ന്നു 

> **Lead Summary:** **കൂട്ടാലിട: **കോട്ടൂര്‍ - പെരവച്ചേരി റോഡിലെ ഗെയില്‍ വാല്‍വ് സ്റ്റേഷന് സമീപത്ത് റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികാരികള്‍ കണ്ണ് തുറക്കാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം വ്യാപകം .

## Article Content

**കൂട്ടാലിട: **കോട്ടൂര്‍ - പെരവച്ചേരി റോഡിലെ ഗെയില്‍ വാല്‍വ് സ്റ്റേഷന് സമീപത്ത് റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികാരികള്‍ കണ്ണ് തുറക്കാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം വ്യാപകം .

പെരവച്ചേരിയില്‍ നിന്ന് കോട്ടൂര്‍ വിഷ്ണു ക്ഷേത്രത്തിലും കോട്ടൂര്‍ എ.യു.പി സ്‌ക്കൂളിലും അവിടനല്ലൂര്‍ എന്‍ എന്‍ കക്കാട് സ്മാരക ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലും നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലും എത്തുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ഏറെ പ്രയാസമനുഭവിക്കുകയാണ്.

റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് കാരണം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. ഗെയില്‍ പെപ്പ് ലൈന്‍ കടന്ന് പോയ ഭാഗത്താണ് കുഴികള്‍ രൂപപ്പെട്ടത്.

ഇതിന് പരിഹാരം കാണാന്‍ ഗെയില്‍ അധികൃതരോ കോട്ടൂര്‍ പഞ്ചായത്ത് അധികൃതരോ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അധികാരികള്‍ അടിയന്തിരമായി ഇടപ്പെട്ട് ശാശ്വതമായ പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണമെന്ന് ഗ്രാമിക സ്വയം സഹായ സംഘം പെരവച്ചേരി ആവശ്യപ്പെട്ടു .

യോഗത്തില്‍ ഇ .വിജയന്‍ അദ്ധ്യക്ഷനായി. കെ.പി മനോഹരന്‍, സി.പി അബിലാഷ്, എ.പി .ഗിരീഷ്, ടി .ബാബു, സി.പി രാജേഷ്, കെ.പി .രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/130939/the-road-collapsed-near-gail-valve-station-on-the-kotur-peravacheri-road)