---
title: "#dialysiscentre | പേരാമ്പ്ര താലൂക്ക് ആശൂപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് "
english_title: "Inauguration of Dialysis Center at Perampra Taluk Hospital today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131032/inauguration-of-dialysis-center-at-perampra-taluk-hospital-today"
published_at: "2023-07-17T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4be25c5385_sing.jpg"
keywords: []
---

# #dialysiscentre | പേരാമ്പ്ര താലൂക്ക് ആശൂപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശൂപത്രിയിലെ വിപുലീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിക്കും. ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ബ്ലോക്കാണ് ഉദ്ഘടനം ചെയ്യുന്നത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശൂപത്രിയിലെ വിപുലീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിക്കും. ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ബ്ലോക്കാണ് ഉദ്ഘടനം ചെയ്യുന്നത്.

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സാമൂഹ്യ സേവന പദ്ധതിയിലെ (സി.എസ്.ആര്‍.) ഫണ്ടുപയോഗിച്ചാണ് നിലവിലെ കെട്ടിടത്തിന് മുകള്‍ നിലയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിച്ചത്.

പുതിയ ജനറേറ്ററിനും ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാനുമെല്ലാമായി 42 ലക്ഷം രൂപ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ഇതിന് പുറമെ ചിലവഴിച്ചു. ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്താനും സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഒരുക്കാനുമായി 55 ലക്ഷം രൂപ കൂടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.

വിപുലീകരണത്തിന്റെ ഭാഗമായി പത്ത് പുതിയ ഡയാലിസിസ് യന്ത്രങ്ങള്‍ കൂടി വാങ്ങിയതോടെ 60 പേര്‍ക്ക് കൂടി ഡയാലിസിസ് ചെയ്യാന്‍ സൗകര്യമൊരുങ്ങും. നിലവില്‍ 75 രോഗികളാണ് ഡയാലിസിസ് ചെയ്യുന്നത്.

190 ഓളം രോഗികള്‍ രജിസ്റ്റര്‍ ചെയ്ത് ഡയാലിസിസിനായി ഇവിടെ കാത്തിരിക്കുന്നുണ്ട്. പിന്നിട്ടത് 84,000 ഡയാലിസിസ് ജനകീയ പങ്കാളിത്തത്തോടെ ധനസമാഹരണം നടത്തി 2014-ലാണ് താലൂക്ക് ആശുപത്രിയുടെ ഭാഗമായി പത്ത് യന്ത്രങ്ങളുമായി ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചത്.

മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എട്ട് ടെക്നീഷ്യന്‍മാരും അഞ്ച് നഴ്സുമാരുമുള്‍പ്പടെ 18 ജീവനക്കാര്‍ സദാ സേവന സന്നദ്ധരായി സെന്ററിലുണ്ട്. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് ജീവനക്കാരെ നിയമിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131032/inauguration-of-dialysis-center-at-perampra-taluk-hospital-today)