---
title: "#dialysis |പേരാമ്പ്ര താലൂക്ക് ആശൂപത്രിയിലെ ഡയാലിസിസ് സെന്റര്‍ 2-ാം ഘട്ടം പ്രവര്‍ത്തനമാരംഭിച്ചു "
english_title: "Phase 2 of #Dialysis #Center at #Perambra #Taluk #Hospital has started #operations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131075/phase-2-of-dialysis-center-at-perambra-taluk-hospital-has-started-operations"
published_at: "2023-07-17T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4e69675e26_1_daya.jpg"
keywords: []
---

# #dialysis |പേരാമ്പ്ര താലൂക്ക് ആശൂപത്രിയിലെ ഡയാലിസിസ് സെന്റര്‍ 2-ാം ഘട്ടം പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശൂപത്രിയിലെ വിപുലീകരിച്ച 2-ാം ഘട്ടം ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശൂപത്രിയിലെ വിപുലീകരിച്ച 2-ാം ഘട്ടം ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ബ്ലോക്കാണ് ഉദ്ഘടനം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ ഓഫീസര്‍ കെ ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി.

എക്‌സ് എംഎല്‍എ കെ കുഞ്ഞഹമ്മത്, എക്‌സ് എംഎല്‍എ എ.കെ പത്മനാഭന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ,

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സജീവന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ അജിത, വഹീദ പാറമ്മല്‍, കെ.കെ വിനോദന്‍, ഗിരിജ ശശി, കെ.കെ ലിസി, സനാതനന്‍, പി.ടി അഷ്‌റഫ്, പ്രഭാശങ്കര്‍, ഗ്രാമപഞ്ചായത്ത് അംഗം വിനോദന്‍ തിരുവോത്ത്,

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കാദര്‍, പേരാമ്പ്ര കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ.കെ ബാലന്‍, എം കുഞ്ഞമ്മദ്, കെ മധു കൃഷ്ണന്‍, യൂസഫ് കോറോത്ത്, ആര്‍.കെ മുനീര്‍, പ്രകാശന്‍ കിഴക്കയില്‍, സഫ മജീദ്, രാഗേഷ് തറമ്മല്‍, മനോജ് ആവള, തറുവയ് ഹാജി, സി.കെ വിനോദ്, പ്രസ് ക്ലബ് സെക്രട്ടറി എന്‍.കെ കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

പി.കെ.എം ബാലകൃഷ്ണന്‍, കെ.എം ബാലകൃഷ്ണന്‍, കല്ലൂര്‍ മുഹമ്മദലി, എസ്.കെ അസ്സൈനാര്‍, കെ.കെ ഭാസ്‌ക്കരന്‍, കെ.വി ബാലന്‍, ഇ ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131075/phase-2-of-dialysis-center-at-perambra-taluk-hospital-has-started-operations)