---
title: "പട്ടര്‍ മഠത്തില്‍ രയരപ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "organized Pattar Madathil Rayarapan commemoration at kozhukkallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131177/organized-pattar-madathil-rayarapan-commemoration-at-kozhukkallur"
published_at: "2023-07-17T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b51eb185e2b_1_anusmaranam.jpg"
keywords: []
---

# പട്ടര്‍ മഠത്തില്‍ രയരപ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **കൊഴുക്കല്ലൂര്‍:** പയഴകാല പ്രമുഖ കോണ്‍ഗ്രസ് നേതാവ് പട്ടര്‍ മഠത്തില്‍ രയരപ്പന്റെ പന്ത്രണ്ടാം ചരമവാര്‍ഷികം ആചരിച്ചു.

## Article Content

**കൊഴുക്കല്ലൂര്‍:** പയഴകാല പ്രമുഖ കോണ്‍ഗ്രസ് നേതാവ് പട്ടര്‍ മഠത്തില്‍ രയരപ്പന്റെ പന്ത്രണ്ടാം ചരമവാര്‍ഷികം ആചരിച്ചു.

അനുമസ്‌രണ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്  കെ.പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.പി സുബാഷ് അധ്യക്ഷത വഹിച്ചു.

പൂക്കോട്ട് ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. സന്‍ജയ് കൊഴുക്കല്ലൂര്‍, അബ്ദു റഹിമാന്‍ കൊമ്മിലേരി, സി.പി വിനോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.ടി. വിനോദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അമീന്‍ മേപ്പയ്യൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131177/organized-pattar-madathil-rayarapan-commemoration-at-kozhukkallur)