---
title: "പൊട്ടിപൊളിഞ്ഞ റോഡ്; യാത്ര ദുഷ്‌ക്കരമാകുന്നു "
english_title: "broken road;  journey becomes difficult at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131185/broken-road-journey-becomes-difficult-at-muliyangal"
published_at: "2023-07-17T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5270554c2a_1_road.jpg"
keywords: []
---

# പൊട്ടിപൊളിഞ്ഞ റോഡ്; യാത്ര ദുഷ്‌ക്കരമാകുന്നു 

> **Lead Summary:** **മുളിയങ്ങല്‍: **വാല്യക്കോട് കനാല്‍ റോഡ് ചേനോളി ഭാഗത്ത് റോഡ് പൊട്ടിപൊളിഞ്ഞത് യാത്ര ദുഷ്‌ക്കരമാകുന്നു.

## Article Content

**മുളിയങ്ങല്‍: **വാല്യക്കോട് കനാല്‍ റോഡ് ചേനോളി ഭാഗത്ത് റോഡ് പൊട്ടിപൊളിഞ്ഞത് യാത്ര ദുഷ്‌ക്കരമാകുന്നു.

റോഡിന്റെ ടാറിംഗ് പൊളിഞ്ഞ് അപകടകരമായ രീതിയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ട് കാലങ്ങള്‍ ഏറെയായി.

നിരവധി വാഹനങ്ങള്‍ കടന്നു പോവുന്ന റോഡാണിത്. റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ സാധ്യത ഏറെയാണ്.

റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പല തവണ പ്രതിഷേധ സമരങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല.

പൊട്ടിപൊളിഞ്ഞ റോഡ് ടാര്‍ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുന്‍പ് ഈ റോഡിന്റെ ശോചനീയാവസ്ഥയെ പറ്റി ട്രൂവിഷന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131185/broken-road-journey-becomes-difficult-at-muliyangal)