---
title: "#accident |പേരാമ്പ്രയില്‍ അപകടം തുടര്‍ക്കഥയാകുന്നു; കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്ക് "
english_title: "#accident | In Perampra, the accident becomes a sequel; Scooter passenger injured in car collision"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131213/accident-in-perampra-the-accident-becomes-a-sequel-scooter-passenger-injured-in-car-collision"
published_at: "2023-07-17T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b54aa0edad0_sing.jpg"
keywords: []
---

# #accident |പേരാമ്പ്രയില്‍ അപകടം തുടര്‍ക്കഥയാകുന്നു; കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്ക് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ ഇന്നും അപകടം. കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്കേറ്റു. പുളിയോട്ട് മുക്ക് സ്വദേശി താനിയത്ത് അബൂബക്കര്‍ സിദ്ധീഖ്നാണ് പരിക്കേറ്റത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ ഇന്നും അപകടം. കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്കേറ്റു. പുളിയോട്ട് മുക്ക് സ്വദേശി താനിയത്ത് അബൂബക്കര്‍ സിദ്ധീഖ്നാണ് പരിക്കേറ്റത്.

വാളൂര്‍ തറവട്ടത്ത് മുക്കില്‍ ഉച്ചക്ക് 2.30ഓടെയാണ് അപകടം. അശ്രദ്ധയോടെ കാര്‍ ഡ്രൈവ് ചെയ്ത് എതിരെ വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

പരിക്കേറ്റ യുവാവിനെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായണ്ണയില്‍ നിന്നും വന്ന കെ ഏല്‍ 77. സി 0886നമ്പര്‍ കാര്‍ എതിരെ വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131213/accident-in-perampra-the-accident-becomes-a-sequel-scooter-passenger-injured-in-car-collision)