---
title: "#pattayam | ചങ്ങരോത്ത് ജാനകി വയല്‍ നിവാസികള്‍ക്ക് എന്ന് കിട്ടും പട്ടയം"
english_title: "Residents of Changarot #Janakivayal will get #Pattayam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131226/residents-of-changarot-janaki-field-will-get-pattayam"
published_at: "2023-07-17T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b555f8ca1cd_sing.jpg"
keywords: []
---

# #pattayam | ചങ്ങരോത്ത് ജാനകി വയല്‍ നിവാസികള്‍ക്ക് എന്ന് കിട്ടും പട്ടയം

> **Lead Summary:** ** പേരാമ്പ്ര : **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍പ്പെട്ട ജാനകി വയല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു. പലരും നാല്‍പതു വര്‍ഷത്തിലേറെയായി ഇവിടെ സ്ഥിര താമസക്കാരാണ്.

## Article Content

** പേരാമ്പ്ര : **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍പ്പെട്ട ജാനകി വയല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു. പലരും നാല്‍പതു വര്‍ഷത്തിലേറെയായി ഇവിടെ സ്ഥിര താമസക്കാരാണ്.

താമസക്കാരാണെന്നു തെളിയിക്കുന്ന എല്ലാ രേഖകളും ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയെങ്കിലും പട്ടയം ലഭിക്കുന്നതിന് കാലതാമസം നേരിടുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പട്ടയം ലഭിക്കാത്തതു മൂലം സര്‍ക്കാറില്‍ നിന്നു ലഭിക്കേണ്ട യാതൊരാനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഇത് മൂലം കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹ ചിലവുകള്‍ക്കൊക്കെ പണം കണ്ടത്താന്‍ പെടാപാടുപെടുകയാണ് പ്രദേശവാസികള്‍.

ഈ ഭാഗത്ത് ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ കാടു കയറി നശിക്കുകയാണെന്നും ഇത്തരം ഭൂമികള്‍ പരിശോധിച്ച് അധികമായി വരുന്ന ഭൂമികള്‍ മിച്ചഭൂമിയായി കണക്കാക്കി പാവപ്പെട്ട ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും, എത്രയും പെട്ടെന്ന് തന്നെ പട്ടയം നല്‍കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെടുന്നത്.

അധികാരികളുടെ കനിവും കാത്ത് ചങ്ങരോത്ത് ജാനകി വയല്‍ നിവാസികള്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് നാളുടെ പഴക്കം ഉണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131226/residents-of-changarot-janaki-field-will-get-pattayam)