---
title: "#freeconection|കെഎസ്ഇബി ജീവനക്കാര്‍ കനിഞ്ഞപ്പോള്‍ ദേവിക്ക് വെളിച്ചമെത്തി "
english_title: "Devi got light when KSEB employees were #concerned"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131272/devi-got-light-when-kseb-employees-were-concerned"
published_at: "2023-07-17T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5774fbe0d4_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #freeconection|കെഎസ്ഇബി ജീവനക്കാര്‍ കനിഞ്ഞപ്പോള്‍ ദേവിക്ക് വെളിച്ചമെത്തി 

> **Lead Summary:** **പേരാമ്പ്ര: **ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചപ്പോഴും ദേവിക്കും കുടുംബത്തിനും സ്വന്തം വീട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

## Article Content

**പേരാമ്പ്ര: **ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചപ്പോഴും ദേവിക്കും കുടുംബത്തിനും സ്വന്തം വീട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

സന്ധ്യയായാല്‍ അടുത്ത വീട്ടിലേക്ക്, രാവിലെ വീണ്ടും സ്വന്തം വീട്ടിലേക്ക്. മഴക്കാലമായപ്പോള്‍ ദുരിതം കൂടി.

വീട്ടില്‍ കറണ്ടില്ലാത്തതു കൊണ്ടായിരുന്നു രാത്രികാലങ്ങളില്‍ ദേവിയും കുടുംബവും ഒരു സഹോദരന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നത്.

വയറിങ്ങ് പൂര്‍ത്തീകരിക്കാത്തതുകൊണ്ടായിരുന്നു ദേവിക്ക് വെളിച്ചമെത്താതിരുന്നത്. എന്നാല്‍ ദേവിയുടെയും കുടുംബത്തിന്റേയും ദുരിതം പേരാമ്പ്ര കെഎസ്ഇബി സൗത്ത് സെക്ഷനിലെ ജീവനക്കാര്‍ കണ്ടറിഞ്ഞു. അവര്‍ വയറിങ് പൂര്‍ത്തീകരിച്ചു നല്‍കി.

വയറിങ് ജോലികള്‍ക്ക് ഷാജി. ഇ, പി.സി രമേശന്‍(കോണ്‍ട്രാക്ടര്‍), അനീഷ് (വയര്‍മാന്‍), പി.കെ ഹനീഷ് കുമാര്‍, സുരേഷ് കെ, വി.എന്‍.കെ രാജീവന്‍, കെ.കെ മുഹമ്മത്, വി രാധാകൃഷ്ണന്‍, ടി.സി രമേശന്‍, കെ നിമേഷ്, ടി നിതേഷ്, പി.കെ സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131272/devi-got-light-when-kseb-employees-were-concerned)