---
title: "#NREG | തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷ്യൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണം; എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ "
english_title: "An #insurance scheme should be introduced for #indentured workers; #NREG Workers #Union at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131385/an-insurance-scheme-should-be-introduced-for-indentured-workers-nreg-workers-union-at-perambra"
published_at: "2023-07-18T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b630f4b53c2_1_sammelanam2.jpg"
keywords: []
---

# #NREG | തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷ്യൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണം; എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ 

> **Lead Summary:** **പേരാമ്പ്ര : **ആവള യുപി സ്‌കൂളില്‍ വിഎം കുഞ്ഞിക്കണ്ണന്‍ നഗറില്‍ വെച്ച് പേരാമ്പ്ര ഏരിയ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ജില്ലാ സെക്രട്ടറി കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഇ ശ്രീജയ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര : **ആവള യുപി സ്‌കൂളില്‍ വിഎം കുഞ്ഞിക്കണ്ണന്‍ നഗറില്‍ വെച്ച് പേരാമ്പ്ര ഏരിയ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ജില്ലാ സെക്രട്ടറി കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഇ ശ്രീജയ അധ്യക്ഷത വഹിച്ചു.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷ്യൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണമെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി ടി.പി കുഞ്ഞനന്തന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പ്രസിഡന്റ്  എം. ലക്ഷ്മി, ജില്ലാ ട്രഷറര്‍ കെ.വി കുഞ്ഞികണ്ണന്‍, ജില്ലാ കമ്മിറ്റി അംഗം പി. വത്സന്‍, ഉണ്ണി വേങ്ങേരി, എന്‍.എം കുഞ്ഞിക്കണ്ണന്‍, എ.എം രാമചന്ദ്രന്‍, സുവര്‍ണ്ണ ആപ്പറ്റ, എന്‍ സുനിത എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി ഇ ശ്രീജയ പ്രസിഡന്റ്, എം. നളിനി, എന്‍.എം കുഞ്ഞിക്കണ്ണന്‍, എ.എം രാമചന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റ്മാര്‍, ടി.പി കുഞ്ഞനന്ദന്‍ സെക്രട്ടറി, കെ.എം മോഹനന്‍, എന്‍ സുനിത, ജസി തോമസ് എന്നിവര്‍ ജോയിന്റ്  സെക്രട്ടറിമാര്‍, എം.എം അശോകന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

സപ്തംബര്‍ 23, 24 തിയ്യതികളില്‍ പേരാമ്പ്രയില്‍ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കുവാന്‍ ഏരിയാ സമ്മേളനം തീരുമാനിച്ചു.

തൊഴിലിടങ്ങളില്‍ പ്രാഥമിക സൗകര്യം ഉറപ്പാക്കുക, എന്‍എംഎംഎസ് നിര്‍ത്തലാക്കുക, നിര്‍ത്തലാക്കിയ ആയുധ വാടക പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയവും സമ്മേളനം അംഗീകരിച്ചു.

സംഘാടകസമിതി കണ്‍വീനര്‍ എം.എം അശോകന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ വി.കെ. മോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131385/an-insurance-scheme-should-be-introduced-for-indentured-workers-nreg-workers-union-at-perambra)