അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് നാളെ കൈപ്രത്ത്

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് നാളെ കൈപ്രത്ത്
Nov 27, 2021 05:01 PM | By Perambra Editor

പേരാമ്പ്ര: അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് നാളെ കൈപ്രത്ത്.

സേവാഭാരതി കൈപ്രവും അക്ഷയ കല്ലോടും സംയുക്തമായാണ് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നത്. 28-11-2021 ഞായറാഴ്ച രാവിലെ 9.30 മുതല്‍ 3 മണി വരെ കൈപ്രം അംഗംന്‍വാടി പരിസരത്ത് വെച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്.

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിനായി കേന്ദ്ര തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ- ശ്രം. തൊഴിലാളികളുടെ വിവര ശേഖരണത്തിനായി ഇ-ശ്രം പോര്‍ട്ടല്‍ നിലവില്‍ വന്നു.

ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് 12 അക്ക പിന്‍ നമ്പര്‍ ഉള്ള രജിസ്‌ട്രേഷന്‍ കാര്‍ഡ് ലഭിക്കുന്നു.

ദുരന്ത നിവാരണ സാഹചര്യങ്ങളില്‍ അര്‍ഹരായ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സഹായ ധനം എത്തിക്കാന്‍ സര്‍ക്കാറിന് സാധിക്കും.

രജിസ്‌ട്രേഷന് വരുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവ കരുതേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

Free registration camp for workers in the unorganized sector tomorrow

Next TV

Related Stories
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

Apr 24, 2024 03:30 PM

കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരായി നടത്തിയ വ്യക്തഹത്യപരമായ...

Read More >>
പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

Apr 24, 2024 10:39 AM

പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് ഇന്നലെ രാത്രി...

Read More >>
പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

Apr 23, 2024 04:51 PM

പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര...

Read More >>
Top Stories










GCC News