---
title: "#ഉമ്മന്‍ചാണ്ടിയുടെ | ഓര്‍മ്മകളില്‍ വിതുമ്പി പേരാമ്പ്രക്കാരനും "
english_title: "Vithumpi Peramprakarkar also in Oommenchandy's memories"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131440/vithumpi-peramprakarkar-also-in-oommenchandys-memories"
published_at: "2023-07-18T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b65362d9b8a_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #ഉമ്മന്‍ചാണ്ടിയുടെ | ഓര്‍മ്മകളില്‍ വിതുമ്പി പേരാമ്പ്രക്കാരനും 

> **Lead Summary:** **പേരാമ്പ്ര:** നാടെങ്ങും ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ സങ്കടപ്പെടുമ്പോഴും പേരാമ്പ്ര സ്വദേശിയായ ഒരു യുവാവും ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളില്‍ വിതുമ്പുന്നു. ഉമ്മന്‍ചാണ്ടിയുടെ സ്‌നേഹപരിലാളനകള്‍ അനുഭവിച്ചറിഞ്ഞ പേരാമ്പ്രക്കാരന്‍.

## Article Content

**പേരാമ്പ്ര:** നാടെങ്ങും ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ സങ്കടപ്പെടുമ്പോഴും പേരാമ്പ്ര സ്വദേശിയായ ഒരു യുവാവും ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളില്‍ വിതുമ്പുന്നു. ഉമ്മന്‍ചാണ്ടിയുടെ സ്‌നേഹപരിലാളനകള്‍ അനുഭവിച്ചറിഞ്ഞ പേരാമ്പ്രക്കാരന്‍.

അദ്ദേഹത്തിനും ഉമ്മന്‍ചാണ്ടിയെ പറ്റി പറയാനുള്ളത് ഏറെയാണ്. തന്റെ കുഞ്ഞിന്റെ ചെവിക്ക് കേള്‍വിക്കുറവ് കാരണം ജീവിതം തന്നെ മടുത്ത അവസ്ഥയിലായിരുന്നു.

സര്‍ജറിക്കാണെങ്കില്‍ ലക്ഷകണക്കിന് രൂപയും ആവശ്യമാണ്. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് സഹായത്തിനായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കാണാന്‍ കോഴിക്കോടെത്തിയത്.

ശരിക്കും ജീവിതത്തില്‍ പുതിയ പ്രതീക്ഷ ആയിരുന്നു ആ കൂടിക്കാഴ്ച. തിരക്കിട്ട പരിപാടിക്കിടയിലും താന്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായും കേട്ടു നില്‍ക്കാന്‍ അദ്ദേഹം മനസ്സ് കാണിച്ചെന്നും തുടര്‍ന്ന് ഇവരെ ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്‌തെന്നും യുവാവ് വൈകാരികമായി പറഞ്ഞു.

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കോക്ലിയര്‍ ഇംപളാന്റേഷനില്‍ ഉള്‍പ്പെടുത്തി ആ കുഞ്ഞിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

പിന്നീട് പല തവണ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സാധാരണക്കാരനായ തന്നോട് കാണിച്ച അടുപ്പം പലപ്പോഴും തന്നെ അദ്ഭുതപ്പെടുത്തിയിരുന്നു എന്നും യുവാവ് ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

ജീവിതത്തില്‍ താന്‍ കണ്ട അപൂര്‍വ്വം വ്യകതികളില്‍ ഒരാളായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനു ശേഷം ദൂരെ നിന്നാണെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പോകാറുണ്ടായിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി ഇറങ്ങുമ്പോള്‍ സദസ്സിലിരുന്ന തന്നെയും കുഞ്ഞിനേയും തിരിച്ചറിഞ്ഞെന്നും ആള്‍കൂട്ടത്തിലായിരുന്നിട്ടും പോലും അദ്ദേഹത്തിന് ലഭിച്ചിരുന്ന പൊന്നാട തന്റെ കുഞ്ഞിന്റെ കഴുത്തില്‍ അണിഞ്ഞപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു പോയെന്നും യുവാവ് ഏറെ വികാരാധീതനായി ട്രൂവിഷനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131440/vithumpi-peramprakarkar-also-in-oommenchandys-memories)