---
title: "#kuttiyadi | മസ്ജിദ് നൂര്‍ മഹല്ല് യൂത്ത് വിംഗ് കമ്മറ്റി അനുമോദന സായാഹ്നം സംഘടിപ്പിച്ചു"
english_title: "Masjid Noor #Mahal #youth wing #committee organized #felicitation evening at #kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131499/masjid-noor-mahal-youth-wing-committee-organized-felicitation-evening-at-kuttiyadi"
published_at: "2023-07-18T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6874d597bf_1_anumo5.jpg"
keywords: []
---

# #kuttiyadi | മസ്ജിദ് നൂര്‍ മഹല്ല് യൂത്ത് വിംഗ് കമ്മറ്റി അനുമോദന സായാഹ്നം സംഘടിപ്പിച്ചു

> **Lead Summary:** ** കുറ്റ്യാടി: **ചെറിയകുമ്പളം മസ്ജിദ് നൂര്‍ മഹല്ല് യൂത്ത് വിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍, വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍, എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

## Article Content

** കുറ്റ്യാടി: **ചെറിയകുമ്പളം മസ്ജിദ് നൂര്‍ മഹല്ല് യൂത്ത് വിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍, വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍, എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

ചെറിയകുമ്പളത്ത് വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് അംഗം കെ.എം അഭിജിത്ത്് ഉദ്ഘാടനം ചെയ്തു. മഹല്ല് ജനറല്‍ സെക്രട്ടറി എന്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.

പ്രശസ്ത കവിയും സാഹിത്യകാരനുമായ കെ.ടി സൂപ്പി മുഖ്യപ്രഭാഷണം നടത്തി. എ.കെ അബ്ദുല്‍കരീം, ഉബൈദ് വാഴയില്‍, ടി.കെ റിയാസ്, കെ.സാദത്ത്, ടി.കെ ജമാല്‍, നിസാര്‍ പുഞ്ചന്‍ കണ്ടി, കരീം മേമണ്ണില്‍ എന്നിവര്‍ പങ്കെടുത്തു.

യൂത്ത് വിംഗ് ഭാരവാഹികളായ അലി ഷാഹില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജസീല്‍ കണ്ടോത്ത് നന്ദിയും പറഞ്ഞു. പി.കെ അദീബ്, ഷമീല്‍, ജവാദ്, ഫാസില്‍, മിന്നാഹ്, ആദില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131499/masjid-noor-mahal-youth-wing-committee-organized-felicitation-evening-at-kuttiyadi)