---
title: "#NREG |തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണം "
english_title: "#Insurance scheme should be introduced for #NREG workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131506/insurance-scheme-should-be-introduced-for-guaranteed-workers"
published_at: "2023-07-18T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b68e03a9976_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #NREG |തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണം 

> **Lead Summary:** **പേരാമ്പ്ര **: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണമെന്ന് എന്‍ആര്‍ഇജിഎ വര്‍ക്കേഴ്‌സ് യൂണിയര്‍ പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര **: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണമെന്ന് എന്‍ആര്‍ഇജിഎ വര്‍ക്കേഴ്‌സ് യൂണിയര്‍ പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

ആവള യു.പി സ്‌കൂളില്‍ വി.എം കുഞ്ഞിക്കണ്ണന്‍ നഗറില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ഇ ശ്രീജയ അധ്യക്ഷയായി.

ഏരിയാ സെക്രട്ടറി ടി.പി കുഞ്ഞനന്തന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എം. ലക്ഷ്മി, ജില്ലാ ട്രഷറര്‍ കെ.വി കുഞ്ഞികണ്ണന്‍, ജില്ലാ കമ്മിറ്റി അംഗം പി.വത്സന്‍, ഉണ്ണി വേങ്ങേരി, എന്‍.എം കുഞ്ഞിക്കണ്ണന്‍, എ.എം. രാമചന്ദ്രന്‍, സുവര്‍ണ്ണ ആപ്പറ്റ, എന്‍ സുനിത എന്നിവര്‍ സംസാരിച്ചു.

തൊഴിലിടങ്ങളില്‍ പ്രാഥമിക സൗകര്യം ഉറപ്പാക്കുക, എന്‍എംഎംഎസ് നിര്‍ത്തലാക്കുക, നിര്‍ത്തലാക്കിയ ആയുധ വാടക പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയവും സമ്മേളനം അംഗീകരിച്ചു.

സപ്തം: 23, 24 തിയ്യതികളില്‍ പേരാമ്പ്രയില്‍ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കുവാന്‍ ഏരിയാ സമ്മേളനം തീരുമാനിച്ചു.സംഘാടകസമിതി കണ്‍വീനര്‍ എം.എം അശോകന്‍ സ്വാഗതവും ചെയര്‍പേഴ്‌സണ്‍ വി.കെ. മോളി നന്ദിയും പറഞ്ഞു

ഇ. ശ്രീജയ - പ്രസിഡണ്ട്, എം. നളിനി, എന്‍.എം കുഞ്ഞിക്കണ്ണന്‍, എ.എം രാമചന്ദ്രന്‍, (വൈപ്രസിഡണ്ട്മാര്‍), ടി.പി കുഞ്ഞനന്ദന്‍ - സെക്രട്ടറി, കെ.എം മോഹനന്‍, എന്‍ സുനിത, ജസിതോമസ് ജോ. സെക്രട്ടറിമാര്‍), എം.എം അശോകന്‍ - ഖജാന്‍ജി എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131506/insurance-scheme-should-be-introduced-for-guaranteed-workers)