---
title: "ഗാന്ധിഭവനിലേക്ക് സാരി നല്‍കി മാതൃകയായി കുടുംബശ്രീ പ്രവര്‍ത്തര്‍ "
english_title: "Kudumbashree workers set an example by donating sarees to Gandhi Bhavan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131509/kudumbashree-workers-set-an-example-by-donating-sarees-to-gandhi-bhavan"
published_at: "2023-07-18T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b691a6431d1_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഗാന്ധിഭവനിലേക്ക് സാരി നല്‍കി മാതൃകയായി കുടുംബശ്രീ പ്രവര്‍ത്തര്‍ 

> **Lead Summary:** **പേരാമ്പ്ര: **ഗാന്ധിഭവനിലേക്ക് സാരി നല്‍കി മാതൃകയായി കുടുംബശ്രീ പ്രവര്‍ത്തര്‍. പത്തനാപുരം ഗാന്ധിഭവനിലേക്ക് 1000 സാരികള്‍ നല്കിയാണ് കൈത്താങ്ങായത്.

## Article Content

**പേരാമ്പ്ര: **ഗാന്ധിഭവനിലേക്ക് സാരി നല്‍കി മാതൃകയായി കുടുംബശ്രീ പ്രവര്‍ത്തര്‍. പത്തനാപുരം ഗാന്ധിഭവനിലേക്ക് 1000 സാരികള്‍ നല്കിയാണ് കൈത്താങ്ങായത്.

ചങ്ങരോത്ത് പഞ്ചായത്തിലെ കുടുബശ്രീ പ്രവര്‍ത്തകരാണ് ഈ സത്പ്രവര്‍ത്തി ചെയ്തത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങരി ഏകത പരിഷ ത്ത് സംസ്ഥാന വെസ് പ്രസിഡണ്ട് പപ്പന്‍ കന്നാട്ടിയെ സാരികള്‍ എല്പിച്ചു.

സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ യു അനിത, ഗ്രാമ പഞ്ചായത്തംഗം കെ.വി. അശോകന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. റീന തുടങ്ങിയവര്‍ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131509/kudumbashree-workers-set-an-example-by-donating-sarees-to-gandhi-bhavan)