---
title: "#Harthal | പേരാമ്പ്രയില്‍ നാളെ ഹര്‍ത്താല്‍ "
english_title: "#Harthal tomorrow in #Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131755/harthal-tomorrow-in-perambra"
published_at: "2023-07-19T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7aa6e215b5_1_ommen.jpg"
keywords: []
---

# #Harthal | പേരാമ്പ്രയില്‍ നാളെ ഹര്‍ത്താല്‍ 

> **Lead Summary:** **പേരാമ്പ്ര**: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നാളെ ഉച്ചയ്ക്ക് രണ്ടുമുതല്‍ പേരാമ്പ്രയില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും.

## Article Content

**പേരാമ്പ്ര**: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നാളെ ഉച്ചയ്ക്ക് രണ്ടുമുതല്‍ പേരാമ്പ്രയില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും.

വൈകീട്ട് നാലിന് മൗനജാഥയും കമ്മ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ സര്‍വകക്ഷി അനുശോചനയോഗവും നടക്കും. മൗനജാഥ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിക്കും.

അനുശോചന യോഗത്തില്‍ ജനപ്രതിനിധികള്‍, മുന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.

ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ്  കെ. മധുകൃഷ്ണന്‍ അധ്യക്ഷനായി. സത്യന്‍ കടിയങ്ങാട്, പി.ജെ തോമസ്, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, പി.എം പ്രകാശന്‍, ഇ.പി മുഹമ്മദ്, പി.എസ് സുനില്‍കുമാര്‍, കെ.സി രവീന്ദ്രന്‍, വിനോദന്‍ കല്ലൂര്‍, പി.സി കുഞ്ഞമ്മദ്, മോഹന്‍ദാസ് ഓണിയില്‍, വി.പി സുരേഷ്, സി.കെ അജീഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131755/harthal-tomorrow-in-perambra)