---
title: "#Dialysis | ഡയാലിസിസ് സെന്റര്‍ തറക്കല്ലിടല്‍ കര്‍മ്മം ആഗസ്റ്റ് 5ന് "
english_title: "#Dialysis center foundation tharakkallidal ceremony on 5th August at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131798/dialysis-center-foundation-tharakkallidal-ceremony-on-5th-august-at-perambra"
published_at: "2023-07-19T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7c4b705b92_1_dayalisis.jpg"
keywords: []
---

# #Dialysis | ഡയാലിസിസ് സെന്റര്‍ തറക്കല്ലിടല്‍ കര്‍മ്മം ആഗസ്റ്റ് 5ന് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ചേനോളി റോഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ദയ തണല്‍ ഡയാലിസിസ് സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം 2023 ആഗസ്റ്റ് 5ന് ശനിയാഴ്ച്ച നടക്കും.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ചേനോളി റോഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ദയ തണല്‍ ഡയാലിസിസ് സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം 2023 ആഗസ്റ്റ് 5ന് ശനിയാഴ്ച്ച നടക്കും.

രാവിലെ 11 മണിക്ക് പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടി കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും.

ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് എംപി അഹമ്മദ് മുഖ്യാതിഥിയായിരിക്കും.

വടകര തണല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഇദ്‌രീസിന്റെ സാന്നിദ്ധ്യത്തില്‍ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍, ജനപ്രതിനിധികള്‍, മറ്റ് മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ പങ്കെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131798/dialysis-center-foundation-tharakkallidal-ceremony-on-5th-august-at-perambra)