---
title: "#College | നൂരിയ്യ കോളെജ് നാടിന് സമര്‍പ്പിച്ചു "
english_title: "#Nooriya #College was dedicated to the #nation at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132000/nooriya-college-was-dedicated-to-the-nation-at-perambra"
published_at: "2023-07-20T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8cea9caabb_1_mm4.jpg"
keywords: []
---

# #College | നൂരിയ്യ കോളെജ് നാടിന് സമര്‍പ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **നൂരിയ്യ ഇന്റഗ്രേറ്റഡ് ഇസ്ലാമിക് ആന്‍ഡ് സയന്‍സ് വുമണ്‍സ് കോച്ചിംഗ് കോളേജ് പേരാമ്പ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **നൂരിയ്യ ഇന്റഗ്രേറ്റഡ് ഇസ്ലാമിക് ആന്‍ഡ് സയന്‍സ് വുമണ്‍സ് കോച്ചിംഗ് കോളേജ് പേരാമ്പ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

പെണ്‍കുട്ടികള്‍ക്ക് മാത്രമായി ആരംഭിച്ച കോളെജിന്റെ ഔപചാരിക ഉദ്ഘാടനം സമസ്ത പ്രസിഡന്റ്  സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍വ്വഹിച്ചു.

പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായ വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും സമസ്തയുടെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും സമസ്തയുടെ ആഹ്വാനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ശക്തി പകരണമെന്നും തങ്ങള്‍ പ്രസ്താവിച്ചു.

നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മത വിദ്യാഭ്യാസത്തോടുകൂടിയുള്ള പഠനം നല്‍കാന്‍ രക്ഷിതാക്കള്‍ ജാഗ്രത കാണിക്കണമെന്നും തങ്ങള്‍ പറഞ്ഞു. എസ്എസ്എല്‍സി കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനോട് കൂടി ആരംഭിച്ച മഹ്ദിയ കോഴ്‌സിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വ്വഹിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അലി തങ്ങള്‍ പാലേരി അധ്യക്ഷത വഹിച്ചു. നൂരിയ്യ ചെയര്‍മാന്‍ നവാസ് ദാരിമി ഓമശ്ശേരി ആമുഖ പ്രഭാഷണം നടത്തി. മസ്‌കറ്റ് കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോക്ടര്‍ അബ്ദുസമദ് മുഖ്യ അതിഥിയായി.

സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറി പി.എം കോയ മുസ്ലിയാര്‍ നടുവണ്ണൂര്‍, മുഹമ്മദലി ദാരിമി വേളം, അബ്ദുല്‍ ഹമീദ് ബാഖവി കല്ലാച്ചി, നൂരിയ്യ അഡ്മിനിസ്‌ട്രേറ്റര്‍ അമ്മദ് പടിഞ്ഞാറയില്‍, സഫീര്‍ അശ്അരി കല്ലോട്, നൂരിയ്യ ഇസ്ലാമിക് പ്രീ സ്‌കൂള്‍ പിടിഎ പ്രസിഡന്റ്  സഈദ് അയനിക്കല്‍, ഷഫീഖ് ബാഖവി കാവനൂര്‍, ഇസ്മായില്‍ മുസ്ലിയാര്‍ തിരുവള്ളൂര്‍, റമീസ് ബാഖവി പള്ളിയത്ത്, മുനീബ് കക്കാട് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132000/nooriya-college-was-dedicated-to-the-nation-at-perambra)