---
title: "#Harthal | പേരാമ്പ്രയില്‍ 2 മണി മുതല്‍ കടകള്‍ അടയും "
english_title: "Shops close at #Perambra from 2 pm"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132064/shops-close-at-perambra-from-2-pm"
published_at: "2023-07-20T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8ec920b8c0_1_ommen.jpg"
keywords: []
---

# #Harthal | പേരാമ്പ്രയില്‍ 2 മണി മുതല്‍ കടകള്‍ അടയും 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ 2 മണി മുതല്‍ കടകളള്‍ അടയും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചാണ് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ പേരാമ്പ്രയില്‍ കടകള്‍ അടയുന്നത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ 2 മണി മുതല്‍ കടകളള്‍ അടയും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചാണ് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ പേരാമ്പ്രയില്‍ കടകള്‍ അടയുന്നത്.

വൈകീട്ട് നാലിന് മൗനജാഥയും കമ്മ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ സര്‍വകക്ഷി അനുശോചനയോഗവും നടക്കും. മൗനജാഥ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിക്കും.

അനുശോചന യോഗത്തില്‍ ജനപ്രതിനിധികള്‍, മുന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.

ഉമ്മന്‍ചാണ്ടിയുടെ സംസ്‌ക്കാര ചടങ്ങ് വൈകാന്‍ സാധ്യതയുണ്ട്. ജനം ഒഴുകിയെത്തുന്നതോടെ വിലാപയാത്ര പറഞ്ഞ സമയത്തേക്കാള്‍ നീളുകയാണ്. പേരാമ്പ്രയില്‍ നടത്തുന്ന അനുശോചനയോഗവും നീളാന്‍ സാധ്യതയേറെയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132064/shops-close-at-perambra-from-2-pm)