---
title: "#OommenChandy | ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു "
english_title: "Condolences on the death of #Oommen Chandy at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132088/condolences-on-the-death-of-oommen-chandy-at-perambra"
published_at: "2023-07-20T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8ff9b6df55_1_oom.jpg"
keywords: []
---

# #OommenChandy | ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു 

> **Lead Summary:** **പേരാമ്പ്ര : **മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ജനതാദള്‍ എസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

## Article Content

**പേരാമ്പ്ര : **മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ജനതാദള്‍ എസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

സദാസമയവും ജനങ്ങളുടെ ഇടയില്‍ ജീവിച്ച അപൂര്‍വ വ്യക്തിത്വങ്ങളുടെ ഉടമയായിരുന്നു ഉമ്മന്‍ചാണ്ടി എന്നും നിസ്വാര്‍ത്ഥനും വിശ്രമമില്ലാത്ത പൊതുപ്രവര്‍ത്തനം നടത്തി തുല്യതയില്ലാത്ത പൊതുപ്രവര്‍ത്തനം കാഴ്ച്ചവെച്ച അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറക്ക് മാതൃകയാണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം അനുശോചന യോഗത്തില്‍ അഭിപ്രായപ്പെട്ടു.

അനുശോചന യോഗം റഷീദ് മുയിപ്പോത്ത് ഉദ്ഘാടനം ചെയ്തു. ജനതാദള്‍ എസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്  എന്‍.എസ് കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

സുഭാഷ് കുട്ടേത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ദിനേഷ് കാപ്പുങ്കര, കെ.കെ വിശ്വനാഥന്‍, പി.കെ ബിജു, അബ്ദുള്ള നരിനട, റോമി ഒഴുകയില്‍, വിജീഷ് തുറയൂര്‍, രാജേഷ് വള്ളില്‍, ചന്ദ്രന്‍ നൊച്ചാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132088/condolences-on-the-death-of-oommen-chandy-at-perambra)