---
title: "#adaram | സിനാന്റെ ജീവന്‍ സംരക്ഷിച്ചവര്‍ക്ക് ആദരമൊരുക്കി ചാലില്‍മുക്ക് ചാലില്‍ ബ്രദേഴ്സ് ക്ലബ്ബ് "
english_title: "#arikkulam #parambath Chalilmuk Chalil #Brothers #Club give adaram to those who saved Sinan's #life"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132161/arikkulam-parambath-chalilmuk-chalil-brothers-club-give-adaram-to-those-who-saved-sinans-life"
published_at: "2023-07-20T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b9388e0835c_0000_ATTACH__SINAN.jpg"
keywords: []
---

# #adaram | സിനാന്റെ ജീവന്‍ സംരക്ഷിച്ചവര്‍ക്ക് ആദരമൊരുക്കി ചാലില്‍മുക്ക് ചാലില്‍ ബ്രദേഴ്സ് ക്ലബ്ബ് 

> **Lead Summary:** **അരിക്കുളം :** കിണറ്റില്‍ വീണ മുഹമ്മദ് സിനാന്റെ ജീവന്‍ സംരക്ഷിച്ചവര്‍ക്ക് ആദരമൊരുക്കി ചാലില്‍മുക്ക് ചാലില്‍ ബ്രദേഴ്സ് ക്ലബ്ബ്.

## Article Content

**അരിക്കുളം :** കിണറ്റില്‍ വീണ മുഹമ്മദ് സിനാന്റെ ജീവന്‍ സംരക്ഷിച്ചവര്‍ക്ക് ആദരമൊരുക്കി ചാലില്‍മുക്ക് ചാലില്‍ ബ്രദേഴ്സ് ക്ലബ്ബ്.

അരിക്കുളം പറമ്പത്ത് മുഹമ്മദ് സിനാന്‍ ഇന്ന് ജീവനോടെ കഴിയുന്നത് നാട്ടുകാരായ നാലു പേരുടെ ധീരമായ പ്രവര്‍ത്തിയിലൂടെയാണ്. കിണറ്റില്‍ ഇഴയുന്നത് എന്തോ കണ്ട് എത്തിനോക്കുന്നതിനിടെ സിനാന്‍ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.

ഈ സമയത്ത് രക്ഷാപ്രവര്‍ത്തനവുമായി കുട്ടിയുടെ ജീവന്‍ രക്ഷിച്ച കെ.എം. രാജന്‍, എം.പി. ലക്ഷ്മണന്‍, എം.പി. ബബീഷ്, വി.പി. സമീര്‍ എന്നിവരെയാണ് ആദരിച്ചത്.

നാടിന് മാതൃകയായ ഇവരുടെ പ്രവര്‍ത്തനത്തെ ചാലില്‍ ബ്രദേഴ്‌സിലൂടെ ഒരു നാട് ആദരിക്കുകയായിരുന്നു.

കനത്ത മഴയിലും പരിപാടി വിജയകരമാക്കാന്‍ നാട്ടുകാരുടെ പങ്ക് വളരെ വലുതായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങില്‍ പ്രമുഖ ചലച്ചിത്ര നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യ അതിഥിയായി.

ബ്രദേഴ്സ് ക്ലബ്ബ് പ്രസിഡന്റ് അന്‍വിന്‍ അധ്യക്ഷത വഹിച്ചു. ചാലില്‍ ബ്രദേഴ്സ് സംഘടിപ്പിച്ച സ്നേഹാദരവില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കാലിന് പരിക്ക് പറ്റിയ ബബീഷിന് ജീവന്‍ സംരക്ഷിക്കപ്പെട്ട മുഹമ്മദ് സിനാന്‍ തന്നെ ഉപഹാരം സമര്‍പ്പിച്ചു.

തുടര്‍ന്ന് മുഹമ്മദ് സിനാന്റെ ജീവന്‍ രക്ഷിച്ച കെ.എം.രാജന്‍, എം.പി. ലക്ഷ്മണന്‍, വി.പി.സമീര്‍ എന്നിവര്‍ക്ക് മുഹമ്മദ് പേരാമ്പ്ര സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

അരിക്കുളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.വി. നജീഷ് കുമാര്‍, എന്‍.എം. ബിനിത സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരായ ഇ.എം. മുനീര്‍, ആവള അഹമ്മദ്, പറമ്പത്ത് ബാബു എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

മുഹമ്മദ് പേരാമ്പ്രയ്ക്ക് ക്ലബ്ബിന്റെ ഭാരവാഹിയായ നിതീഷ് ലാല്‍ സ്നേഹാദരം നല്‍കി ആദരിച്ചു.

ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സിനിമ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റണ്‍ഡ് ആര്‍ട്ടിസ്റ്റ് റോബില്‍ ടോം, ഉഗ്രം ഉജ്ജ്വലം റിയോലിറ്റി ഷോ വിന്നറായ മനോജ് മഹാദേവ, കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ പ്രസിഡന്റ് പ്രശാന്ത്, സിനിമാതാരം ശ്രീജിത്ത് കൈവേലി എന്നിവരും ഓണ്‍ലൈനില്‍ രംഗത്ത് വന്നു.

ചടങ്ങില്‍ ക്ലബ്ബിന്റെ ഭാരവാഹികളായ സന്തോഷ് സ്വാഗതവും മിബീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132161/arikkulam-parambath-chalilmuk-chalil-brothers-club-give-adaram-to-those-who-saved-sinans-life)