---
title: "#Fund | മെഗ എജ്യുവിഷന്‍ 2030 വിദ്യാഭ്യാസ ഫണ്ട് ഉദ്ഘാടനം "
english_title: "#Inauguration of Mega #aduVision 2030 #Education #Fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132327/inauguration-of-mega-aduvision-2030-education-fund"
published_at: "2023-07-21T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba227eb60cf_1_aq21.jpg"
keywords: []
---

# #Fund | മെഗ എജ്യുവിഷന്‍ 2030 വിദ്യാഭ്യാസ ഫണ്ട് ഉദ്ഘാടനം 

> **Lead Summary:** **ഏക്കാട്ടൂര്‍ :** വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മോഡേണ്‍ എജ്യുക്കേഷന്‍ ഗൈഡന്‍സ് അസോസിയേഷന്‍ ( മെഗാ ) ഉന്നതവിദ്യാഭ്യാസ ഗൈഡന്‍സ് എജ്യുവിഷന്‍ 2030 വിദ്യാഭ്യാസ ഗൈഡന്‍സിന്റെ ഫണ്ട് ഉദ്ഘാടനം സംഘടിപ്പിച്ചു.

## Article Content

**ഏക്കാട്ടൂര്‍ :** വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മോഡേണ്‍ എജ്യുക്കേഷന്‍ ഗൈഡന്‍സ് അസോസിയേഷന്‍ ( മെഗാ ) ഉന്നതവിദ്യാഭ്യാസ ഗൈഡന്‍സ് എജ്യുവിഷന്‍ 2030 വിദ്യാഭ്യാസ ഗൈഡന്‍സിന്റെ ഫണ്ട് ഉദ്ഘാടനം സംഘടിപ്പിച്ചു.

മെഗ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് എബിസി റഷീദില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് 'മെഗാ ' ഉപദേശക സമിതി ചെയര്‍മാന്‍ ഇ.കെ. അഹദ് മൗലവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹാരിസ് കെ അധ്യക്ഷത വഹിച്ചു.

എജ്യുവിന്‍ രണ്ടായിരത്തി മുപ്പത് ടാലന്റ്  ടെസ്റ്റിലൂടെ തെരെഞ്ഞെടുത്ത കുട്ടികള്‍ക്ക് പ്രത്യേക വ്യക്തിഗത പരിശീലനം, പാഠ്യ പാഠ്യേതര വിഷങ്ങളില്‍ പ്രത്യക കോച്ചിംഗ്, മത്സര പരീക്ഷകള്‍ക്കുള്ള പ്രത്യേക പരിശീലനം എന്നിവ നല്‍കി ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യരാക്കുക എന്നതാണ് ലക്ഷ്യം.

ക്ലാസ്സുകള്‍ക്ക് കെ കുഞ്ഞായന്‍, വി.പി. ശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.എം അബ്ദുസ്സലാം, കെ അബ്ദുല്‍ ജലീല്‍, വി.കെ. നൗഷാദ്, റാഷിദ് കേളോത്ത് എന്നിവര്‍ സംസാരിച്ചു.

ടി.പി ജസീല, വി.കെ. ഫാത്തിമ ജെഫ്രീ, വി.പി. ഫസീല എന്നിവര്‍ കോഡിനേറ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132327/inauguration-of-mega-aduvision-2030-education-fund)