---
title: "#kisan | കിസാന്‍മേളയും കിസാന്‍ ഗോഷ്ഠിയും സംഘടിപ്പിച്ചു"
english_title: "Organized #Kisan Mela and #Kisan Goshtti at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132363/organized-kisan-mela-and-kisan-goshtti-at-perambra"
published_at: "2023-07-21T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba381013bbf_1_kisan_3.jpg"
keywords: []
---

# #kisan | കിസാന്‍മേളയും കിസാന്‍ ഗോഷ്ഠിയും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ആത്മ കോഴിക്കോടും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി കിസാന്‍മേളയും കിസാന്‍ ഗോഷ്ഠിയും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ആത്മ കോഴിക്കോടും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി കിസാന്‍മേളയും കിസാന്‍ ഗോഷ്ഠിയും സംഘടിപ്പിച്ചു.

സംസ്ഥാന കൃഷി വകുപ്പ് കേന്ദ്രസർക്കാരുമായി ചേർന്ന് നടത്തുന്ന ആത്മ (അഗ്രികൾച്ചറൽ ടെക്നിക്കൽ മാനേജ്മെൻറ് ഏജൻസി )പദ്ധതി പ്രകാരം കാർഷിക ശാസ്ത്രജ്ഞർ, കാർഷിക വിദഗ്ധർ തടങ്ങിയവരുമായി കർഷകരുടെ മുഖാമുഖം പരിപാടിയാണ് കിസാൻ ഗോഷ്ഠി.

പേരാമ്പ്ര ബ്ലോക്കിലെ വിവിധ കൃഷിഭവനുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി ബാബു നിര്‍വ്വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സജീവന്‍ അധ്യക്ഷത വഹിച്ചു.

തെങ്ങ് കൃഷിയിലെ ശാസ്ത്രീയ കൃഷി രീതികള്‍, ജൈവ കൃഷി രീതികള്‍ എന്നീ വിഷയങ്ങളില്‍ റിട്ട: ജെഡിഎ പ്രിന്‍സിപ്പല്‍, കൃഷി ഓഫീസര്‍ വിക്രമന്‍ നായര്‍ കാര്‍ഷിക പഠന ക്ലാസുകള്‍ നയിക്കും.

ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങളും, ഉല്‍പാദന ഉപാധികളും, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തിനും വില്‍പ്പനക്കും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പരിപാലനം, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്‌.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ വിനോദന്‍, പി.ടി അഷ്‌റഫ്, കെ അജിത, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം വിനോദന്‍ തിരുവോത്ത്, പേരാമ്പ്ര ബ്ലോക്ക് ബിഎഫ്എസി ചെയര്‍മാന്‍ കെ.കെ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍ ആര്‍ ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശശി പാടികുന്നുമ്മല്‍ (സിആര്‍പി ഭാരതീയ പ്രകൃതി കൃഷി പദ്ധതി പേരാമ്പ്ര ബ്ലോക്ക്) നന്ദിയും പറഞ്ഞു.

ഇന്ന് രാവിലെ 9 മണി മുതല്‍ ആരംഭിച്ച പരിപാടി വൈകിട്ട് 5 മണിക്ക് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132363/organized-kisan-mela-and-kisan-goshtti-at-perambra)