---
title: "#condolence |സര്‍വ്വകക്ഷി മൗനജാഥയും അനുശോചനയോഗവും ഇന്ന്"
english_title: "All party silent march and condolence meeting today at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132435/all-party-silent-march-and-condolence-meeting-today-at-perambra"
published_at: "2023-07-21T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba5a2d018f4_1_aoe.jpg"
keywords: []
---

# #condolence |സര്‍വ്വകക്ഷി മൗനജാഥയും അനുശോചനയോഗവും ഇന്ന്

> **Lead Summary:** ** പേരാമ്പ്ര:** സര്‍വ്വകക്ഷി മൗനജാഥയും അനുശോചനയോഗവും ഇന്ന് നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഇന്നലെ നടത്താനിരുന്ന സര്‍വ്വകക്ഷി മൗനജാഥയും അനുശോചനയോഗവുമാണ് ഇന്ന് നടത്താന്‍ തീരുമാനിച്ചത്.

## Article Content

** പേരാമ്പ്ര:** സര്‍വ്വകക്ഷി മൗനജാഥയും അനുശോചനയോഗവും ഇന്ന് നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഇന്നലെ നടത്താനിരുന്ന സര്‍വ്വകക്ഷി മൗനജാഥയും അനുശോചനയോഗവുമാണ് ഇന്ന് നടത്താന്‍ തീരുമാനിച്ചത്.

സംസ്‌ക്കാര ചടങ്ങുകള്‍ വൈകിയതിനാലാണ് യോഗം ഇന്നേക്ക് മാറ്റാന്‍ കാരണമായത്. വൈകീട്ട് നാലിന് മൗനജാഥയും കമ്മ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ സര്‍വകക്ഷി അനുശോചനയോഗവും നടക്കും.

അനുശോചന യോഗത്തില്‍ ജനപ്രതിനിധികള്‍, മുന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. മൗനജാഥ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132435/all-party-silent-march-and-condolence-meeting-today-at-perambra)